Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നാരും ജീവിതം ആഘോഷിക്കാൻ കടൽ തീരത്തേക്ക് പോകാതിരിക്കുക; രണ്ടര മീറ്റർ വരെ ഉയർന്ന് പൊന്തുന്ന തിരമാലകൾ പ്രതീക്ഷിച്ച് കേരളം; ആഴക്കടലിലെ വൻ തരംഗം ഉയർത്തുന്ന സ്വെൽ വേവിനെ നേരിടാൻ മുന്നറിയിപ്പുകൾ

ഇന്നാരും ജീവിതം ആഘോഷിക്കാൻ കടൽ തീരത്തേക്ക് പോകാതിരിക്കുക; രണ്ടര മീറ്റർ വരെ ഉയർന്ന് പൊന്തുന്ന തിരമാലകൾ പ്രതീക്ഷിച്ച് കേരളം; ആഴക്കടലിലെ വൻ തരംഗം ഉയർത്തുന്ന സ്വെൽ വേവിനെ നേരിടാൻ മുന്നറിയിപ്പുകൾ

തിരുവനന്തപുരം: സുനാമി എന്ന പദം മലയാളികൾക്ക് പരിചിതമായത് കേരളക്കരയെ ഭീകര തിരമാലകൾ വിഴുങ്ങിയതോടെയാണ്. നിരവധി ജീവനുകൾ അന്ന് പൊലിഞ്ഞു. ഇതിന് ശേഷം ചെറിയൊരു ഭൂകംമ്പം ഉണ്ടായാൽ പോലും തീരദേശവാസികൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകാറുണ്ട്. ഇപ്പോഴിതാ മലായാളികൾക്ക് മുമ്പിൽ മറ്റൊരു പദം കൂടി പരിചിതമാകുന്നു. തീരത്ത് രണ്ടര മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിക്കുന്ന ഭീമൻ തിരമാലകൾക്ക് നൽകിയ പേര് 'സ്വെൽ വേവ്' എന്നാണ്. ഇന്ന് വിഴിഞ്ഞം മുതൽ കാസർകോഡ് വരെയുള്ള കേരളാ തീരങ്ങളിൽ ഈ പ്രതിഭാസം അനുഭവപ്പെടാൻ സാധ്യതയുള്ളതാനിൽ വിനോദ സഞ്ചാരികൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്നു രാത്രി 11 വരെയുള്ള സമയങ്ങളിലാണ് സമുദ്രനിരപ്പിൽനിന്ന് 1.8 മീറ്റർ മുതൽ 2.4 മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ് പുറത്തുവന്നത്. കപ്പലുകൾക്കും ബോട്ടുകൾക്കും മീൻപിടിത്തക്കാർക്കും ഇതു സംബന്ധിച്ച മുന്നറിയിപ്പു നൽകിയതു ഹൈദരാബാദിലെ കേന്ദ്രസ്ഥാപനമായ ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവീസസ് ആണ്.

കടലിൽ സാധാരണയായി ഉണ്ടാകുന്ന തിരമാലകൾ തീരത്തുനിന്നു നൂറു കിലോമീറ്റർ ചുറ്റളവിൽ കാറ്റു വീശുന്നതുമൂലമാണ്. എന്നാൽ 4000 മുതൽ 5000 കിലോമീറ്റർ അകലെ പുറംകടലിൽ, ചുഴലിക്കാറ്റുമൂലം വൻതോതിൽ ഉത്തേജിതമാക്കപ്പെട്ട ഒരു മേഖലയിൽനിന്നു മറ്റൊരു ഭാഗത്തേക്കു പ്രവഹിച്ചെത്തുന്ന തിരകളാണു സ്വെൽ വേവ്‌സ്. കൊല്ലത്തിൽ പലതവണ ഇവ ഉണ്ടാകാറുണ്ട്. വേലിയേറ്റത്തോടനുബന്ധിച്ചായതിനാലാണ് ഇപ്പോൾ മുന്നറിയിപ്പു നൽകിയത്. എന്നാൽ സൂനാമിയുമായി ഇവയ്ക്കു ബന്ധമില്ല. അതിനാൽ പരിഭ്രാന്തിയുടെ ആവശ്യവുമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ തീരങ്ങളെ പരിചിതമില്ലാത്തവർ കടലിൽ ഇറങ്ങരുതെന്നാണ് മുന്നറിയിപ്പ്.

ആഴക്കടലിൽ ഉപരിതലത്തിൽ ചുഴലിക്കാറ്റ് അടിക്കുന്നതോടെ തിരമാലകളുടെ ഊർജം കൂടുകയും തീരത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നു. കാറ്റു നിലച്ചശേഷവും ഉത്തേജിതമായി പ്രയാണം തുടരുന്ന തിരകൾ പ്രഭവസ്ഥാനത്തുനിന്ന് ആയിരക്കണക്കിനു കിലോമീറ്ററുകൾ സഞ്ചരിച്ചതിനുശേഷമാണു തീരത്തെത്തുന്നത്. തിരകളുടെ ഉയരം രണ്ടു മീറ്ററോളമേ വരികയുള്ളൂവെങ്കിലും ശക്തി കൂടുതലാണ്. ഒന്നിനു പിറകെ ഒന്നായി എത്തുന്ന ഇവയ്ക്കു ബോട്ടുകളെ മറിച്ചിടാൻ കഴിയും. കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ. പുറമേ ശാന്തമാണെന്ന് തോന്നുമെങ്കിലും ആഴക്കടലിൽ ശക്തമായ തിരുമാലകൾ ഉണ്ടാകുമെന്നതാണ് മീൻപിടുത്തക്കാർക്കും ആശങ്ക വിതയ്ക്കുന്നത്.

സ്വെൽ വേവിന്റെ മുന്നോടിയെന്നോണം കേരളത്തിലെ തീരങ്ങളിൽ അസ്വാഭാവിക തിരയിളക്കം തുടർന്നുവരികയാണ്. താനൂർ, ആലപ്പുഴ തീരങ്ങളിൽ കാറ്റ് ശക്തമായ തിരമാലകൾ അനുഭവപ്പെട്ടിരുന്ന. ആലപ്പുഴ ജില്ലയുടെ തീരദേശമേഖലയിൽ ഭീതി പരത്തിയ കടലാക്രമണത്തിനു ശമനം. കഴിഞ്ഞ വ്യാഴാഴ്ചമുതലാണു രണ്ടുമീറ്ററോളം ഉയരത്തിൽ തീരദേശത്തു തിരകൾ ഉയർന്നത്. നാലു ദിവസത്തോളം നീണ്ടുനിന്ന കടലാക്രമണത്തിൽ തീരദേശത്തു നാശനഷ്ടങ്ങളുണ്ടായി. ചേർത്തല മുതൽ മുതുകുളം വരെയുള്ള മേഖലയിലാണു തിരയടിച്ചത്.

എറണാകുളം ജില്ലയിലെ തീരദേശങ്ങളായ ചെല്ലാനം, കണ്ണമാലി, കടമക്കുടി പ്രദേശങ്ങളിൽ ഇന്നലെയും ശക്തമായ വേലിയേറ്റം അനുഭവപ്പെട്ടിട്ടുണ്ട്. തൃശൂർ ജില്ലയിൽ അസാധാരണരീതിയിൽ തിരകൾ ഉയർന്ന കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടിവളവ്, മുനയ്ക്കകടവ്, പുന്നയൂർ പഞ്ചായത്തിന്റെ അതിർത്തിയായ എടക്കഴിയൂർ, നാലാംകല്ല് ബീച്ച് മേഖലകളിൽ ഇന്നലെ സ്ഥിതി ശാന്തമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP