Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളാ സർക്കാരിന്റെ ജലരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള നീന്തൽ പരിശീലനത്തിന് കോതമംഗലത്ത് മികച്ച പ്രതികരണം; ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ആദ്യദിനം വന്നത് 150ൽ അധികം കുട്ടികൾ

കേരളാ സർക്കാരിന്റെ ജലരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള നീന്തൽ പരിശീലനത്തിന് കോതമംഗലത്ത് മികച്ച പ്രതികരണം; ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ആദ്യദിനം വന്നത് 150ൽ അധികം കുട്ടികൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ജില്ലയുടെ കിഴക്കൻ മേഖലയിലെ തോടുകളിലും പുഴകളിലും മനുഷ്യ ജീവൻ പൊലിയുന്നത് കണക്കിലെടുത്ത് വളർന്നു വരുന്ന കുരുന്നുകളെ നീന്തൽ വശമുള്ളവരാകാൻ ശ്രമം. കേരള സർക്കാരിന്റെ ജല രക്ഷാ പദ്ധതിയുടെ ഭാഗമായി ഫയർഫോഴ്‌സ് നടത്തി വരുന്ന നീന്തൽ പരിശീലന പരിപാടി വഴി മേഖലയിലെ സ്‌കൂളുകളിലെ വിദ്യാർത്ഥികളെയും നീന്തൽ പഠിപ്പിക്കുന്നതിന് നീക്കം തുടങ്ങി. സൗജന്യമായുള്ള നീന്തൽ പരിശീലന പരിപാടിയിൽ വിദ്യാർത്ഥികൾ കൂട്ടത്തോടെ പങ്കെടുക്കാനെത്തുന്നത് സംഘാടകർക്ക് ആഹ്ലാദത്തിനുള്ള വക നൽകുന്നുണ്ട്. കോതമംഗലം നഗരസഭയിലെയും സമീപത്തുള്ള എട്ട് പഞ്ചായത്തുകളിലെയും വിദ്യാർത്ഥികൾക്ക് കരിങ്ങഴ പാഠംമാലി തടയണയിലാണ് പരിശീലനത്തിന് അവസരം ഒരുക്കിയിട്ടുള്ളത്.

പിണ്ടിമന ഗ്രാമപഞ്ചായത്തും കോതമംഗലം അഗ്‌നിരക്ഷാ സേനയും ചേർന്നാണ് ഇന്ന് രാവിലെ മുതൽ ഇവിടെ രണ്ടാമത് നീന്തൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. പരിശീലനത്തിന്റെ ഉദ്ഘാടനം കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ ദാനിയൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം ജില്ലാ ഫയർ ഓഫീസർ എ.എസ് ജോജി ജലാശയ ദുരന്തങ്ങൾ ഉണ്ടാകുന്നതിനെക്കുറിച്ചും വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനത്തിന്റെ ആവശ്യം സംബന്ധിച്ചും വിശദമാക്കി. രാവിലെ 7 മുതൽ 10 വരെയാണ് പരിശീലനം. കോതമംഗലം അഗ്‌നിരക്ഷാ നിലയത്തിന്റെ കീഴിൽ വിവിധ നിലയങ്ങളിലെ ജീവനക്കാരാണ് പരിശീലനം നല്കുന്നത്.

ജലാശയങ്ങളിൽ അകപ്പെട്ടാൽ സ്വന്തമായി രക്ഷപെടുന്നതിന് പ്രാപ്തരാവുന്നതിനൊപ്പം കൺമുന്നിൽ ഇത്തരം അപകടങ്ങൾ ഉണ്ടായാൽ ജീവന് വേണ്ടി മല്ലിടുന്നവരെ രക്ഷിക്കുന്നതിനും പരിശീലനം പ്രയോജനപ്പെടുമെന്നാണ് വിദ്യാർത്ഥികളിൽ ഏറെ പേരുടെയും പ്രതീക്ഷ ഒഴുക്കുള്ള തടയണയായതിനാൽ സ്വിമ്മിങ് പൂളിലെ നീന്തൽ പരിശീലനത്തിൽ നിന്നും വ്യത്യസ്ഥമായി ഒഴുക്കുള്ള പുഴകൾ തോടുകൾ കനാലുകൾ എന്നിവയിൽ നീന്താനും രക്ഷാപ്രവർത്തനം നടത്തുന്നതിനും വിദ്യാർത്ഥികൾക്ക് കഴിയുമെന്നാണ് സേനയുടെ വിശ്വാസം. 150 ൽ പരം കുട്ടികൾ ഇപ്പോൾ പരിശീലനത്തിന് പേര് രജിസ്റ്റർ ചെയ്തിരിേക്കുന്നതോടൊപ്പം പുതിയ കുട്ടികളും വന്നു ചേരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP