Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജൂലൈ 30ന് പ്രഖ്യാപിച്ച ഹർത്താലിന്റെ രഹസ്യ സ്‌പോൺസർ സിപിഎമ്മെന്ന് ടി ജി മോഹൻദാസ്; വിജയിച്ചാൽ അവരുടെ ദാസ്യമുള്ള പുതിയൊരു ഹിന്ദു നേതൃത്വം ഉണ്ടായതായി പ്രഖ്യാപിക്കും; പരാജയപ്പെട്ടാൽ സർക്കാരിനാണ് ഹിന്ദുക്കളുടെ പിൻതുണ എന്ന് വാദിക്കും; ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ ഹർത്താലിന്റെ പേരിലും തർക്കം

ജൂലൈ 30ന് പ്രഖ്യാപിച്ച ഹർത്താലിന്റെ രഹസ്യ സ്‌പോൺസർ സിപിഎമ്മെന്ന് ടി ജി മോഹൻദാസ്; വിജയിച്ചാൽ അവരുടെ ദാസ്യമുള്ള പുതിയൊരു ഹിന്ദു നേതൃത്വം ഉണ്ടായതായി പ്രഖ്യാപിക്കും; പരാജയപ്പെട്ടാൽ സർക്കാരിനാണ് ഹിന്ദുക്കളുടെ പിൻതുണ എന്ന് വാദിക്കും;  ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ ഹർത്താലിന്റെ പേരിലും തർക്കം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി ഈ മാസം 30ന് പ്രഖ്യാപിച്ച ഹർത്താലിനെതിരെ ബിജെപി ബുദ്ധിജീവി സെൽ തലവൻ ടി ജി മോഹൻദാസ്. ഹർത്താലിന്റെ രഹസ്യ സ്പോൺസർ സിപിഐ.എം ആണെന്ന ആരോപണമാണ് ടി ജി മോഹൻദാസ് ഉന്നയിച്ചത്. ട്വിറ്ററിലൂടെയാണ് മോഹൻദാസിന്റെ ആരോപണം. കേരളത്തിലെ സിപിഐ. എം ആണ് 30 ലെ ഹർത്താലിന്റെ രഹസ്യ സ്പോൺസർ. വിജയിച്ചാൽ അവരുടെ ദാസ്യമുള്ള പുതിയൊരു ഹിന്ദു നേതൃത്വം ഉണ്ടായതായി പ്രഖ്യാപിക്കും. പരാജയപ്പെട്ടാൽ സർക്കാരിനാണ് ഹിന്ദുക്കളുടെ പിൻതുണ എന്ന് വാദിക്കും. അക്രമമുണ്ടായാൽ മുൻ ആർഎസ്എസ് എന്നൊക്കെ പറഞ്ഞ് ബഹളം വെയ്ക്കും. എന്നാണ് ടി.ജി മോഹൻദാസിന്റെ ട്വീറ്റ്.

ഹർത്താൽ ആഹ്വാനത്തെ തള്ളി ആർഎസ്എസ് രംഗത്തുവന്നതിനു പിന്നാലെയാണ് മോഹൻദാസ് ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നത്. ശ്രീ അയ്യപ്പധർമ്മസേന, ശ്രീരാമസേന, ഹനുമാൻ സേന, വിശ്വകർമ്മ സഭ, എന്നീ സംഘടനകൾ തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നിരിക്കെയാണ് ഹർത്താൽ ആഹ്വാനത്തിനു പിന്നിൽ സിപിഐ.എം ആണെന്ന് മോഹൻദാസ് ആരോപിച്ചത്. സർക്കാർ നിലപാട് ഹിന്ദുവിശ്വാസത്തിന് വിരുദ്ധവും ശബരിമല ആചാര അനുഷ്ഠാനം അട്ടിമറിക്കുന്നതുമാണെന്ന് ആരോപിച്ചാണ് ഇവർ ഹർത്താലിന് ആഹ്വാനം ചെയ്തത്.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നിലപാടെടുത്തിരുന്നു. സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജെ.ഡി ഗുപ്തയാണ് സർക്കാർ നിലപാട് അറിയിച്ചത്. ഹർത്താലുമായി ആർ.എസ്.എസിന് യാതൊരു ബന്ധവുമില്ലെന്നാണ് സംഘടന കഴിഞ്ഞദിവസം അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP