Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബന്ധുക്കളും മനുഷ്യാവകാശപ്രവർത്തകരും രണ്ടുചേരികളായി തിരിഞ്ഞതോടെ എല്ലാം സംഘർഷത്തിൽ മുങ്ങി; ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കണമെന്ന മോഹം ബാക്കിയായി; ടി.എൻ.ജോയിയുടെ സംസ്‌കാരം നടന്നത് വീട്ടുവളപ്പിൽ

ബന്ധുക്കളും മനുഷ്യാവകാശപ്രവർത്തകരും രണ്ടുചേരികളായി തിരിഞ്ഞതോടെ എല്ലാം സംഘർഷത്തിൽ മുങ്ങി; ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കണമെന്ന മോഹം ബാക്കിയായി; ടി.എൻ.ജോയിയുടെ സംസ്‌കാരം നടന്നത് വീട്ടുവളപ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ ഖബറടക്കണമെന്ന ടി എൻ ജോയിയുടെ ആഗ്രഹം നടന്നില്ല. സംസ്‌കാരത്തെ ചൊല്ലി അദ്ദേഹത്തിന്റെ ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും രണ്ട് ചേരികളായി തിരിഞ്ഞപ്പോൾ കൊടുങ്ങല്ലൂരിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷൻ മൈതാനിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹം സംസ്‌കാരത്തിനായി ബന്ധുക്കൾ വീട്ടുവളപ്പിലേക്ക് കൊണ്ടു പോകുന്നത് മനുഷ്യാവകാശ പ്രവർത്തകർ തടഞ്ഞതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. പ്രമുഖ നക്‌സലൈറ്റ് നേതാവായിരുന്ന ടി എൻ ജോയി അഞ്ച് വർഷങ്ങൾക്ക മുമ്പ് ഇസ്ലാം മതം സ്വീകരിച്ച് നജ്മൽ ബാബു എന്ന പേര്് മാറ്റിയിരുന്നു.

തന്റെ മരണശേഷം മൃതദേഹം കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിൽ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പള്ളി അധികാരികൾക്ക് രേഖാമൂലം കത്തും നൽകിയിരുന്നു. എന്നാൽ മരണമശഷം വീട്ടുവളപ്പിൽ സംസ്‌കാരം നടത്താൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. േജായിയടെ ആഗ്രഹ പ്രകാരം ചേരമാൻ മസ്ജിദിൽ ഖഖറടക്കണമെന്ന് ആവശ്യുമായി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ച് മനുഷ്യാവകാശ കൂട്ടായ്മ ആർഡിഒയ്ക്ക് പരാതി നൽകി. ഇതേതുടർന്ന് 24 മണിക്കൂർ േനരത്തേക്ക് സംസ്‌കാരം നിർത്തിവയ്ക്കാൻ ആർഡിഒ ഉത്തരവ് നൽകി.

അതിനിടെ മൃതദേഹം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ജോയിയുടെ സഹോദരൻ പ്രേമചന്ദ്രൻ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം ബന്ധകൾക്ക് പൊലീസ് വിട്ടുകൊടുത്തു. മൃതദേഹം കൊണ്ടുപോകുന്നതിനിടെ മനുഷ്യാവകാശ പ്രവർത്തകർ തടയകയായിരുന്നു. ആംബലൻസിന് മുന്നിൽ കിടന്നും ചിലർ പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച്്എടുത്തു മാറ്റി. പ്രതിഷേധക്കാർ പൊലീസുമായും ഉന്തും തള്ളലുമണ്ടായി. ഒടുവിൽ മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പൊലീസ് കാവലിൽ മൃതദേഹം ബന്ധുകൾക്ക് കൊണ്ടുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP