Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നുണപരിശോധനയ്ക്ക് തയ്യാർ; കളമശ്ശേരിയിലും കടകംപള്ളിയിലും നിരപരാധിത്വം തെളിയിക്കാൻ സൂരജ്; ഇപ്പോൾ നടക്കുന്നത് മാദ്ധ്യമ വിചാരണയെന്നും മുൻ ലാന്റ് റവന്യൂ കമ്മീഷണർ

നുണപരിശോധനയ്ക്ക് തയ്യാർ; കളമശ്ശേരിയിലും കടകംപള്ളിയിലും നിരപരാധിത്വം തെളിയിക്കാൻ സൂരജ്; ഇപ്പോൾ നടക്കുന്നത് മാദ്ധ്യമ വിചാരണയെന്നും മുൻ ലാന്റ് റവന്യൂ കമ്മീഷണർ

കൊച്ചി: കളമശേരി, കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് നുണപരിശോധനക്ക് തയ്യാറെന്ന് മുൻ ലാന്റ് റവന്യൂ കമ്മീഷണർ ടി ഒസൂരജ്. ഇക്കാര്യം തിങ്കളാഴ്ച കോടതിയെ അറിയിക്കും. സത്യം തെളിയാനാണ് താൻ ശാസ്ത്രീയ പരിശോധനക്ക് വിധേയനാകുന്നതെന്നും സൂരജ് പറഞ്ഞു. കളമശേരി ,കടകമ്പള്ളി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലായതോടെയാണ് ടി ഒ സൂരജിന്റെ നിലപാട് മാറ്റം.

നുണ പരിശോധനക്ക് തയാറല്ലെന്നാണ് സൂരജ് നേരത്തെ എറണാകുളം സിജെഎം കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾമൂലമാണ് നേരത്തെ അത്തരത്തിൽ നിലപാട് എടുത്തിരുന്നതെന്നും സത്യം തെളിയിക്കേണ്ടത് തന്റെ ബാധ്യതയാണെന്ന് സൂരജ് പറഞ്ഞു. മറച്ചുവക്കാൻ തനിക്കൊന്നുമില്ല. മാദ്ധ്യമ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. കളമശേരി ഭൂമിയുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോവുകമാത്രമാണ് ചെയ്തത്. മനഃപൂർവം ഒരിടപെടലും നടത്തിയിട്ടില്ല. എറണാകുളം സിജെഎം കോടതിയെ ആകും ശാസ്ത്രീയ പരിശോധനക്ക് തയ്യാറെന്ന കാര്യം ടി ഒ സൂരജ് അറിയിക്കുക.

സലീംരാജ് ഉൾപ്പെട്ട കളമശേരി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ലാന്റ് റവന്യൂ കമ്മിഷണറായിരുന്നു ടി ഒ സൂരജിനെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തരുന്നു. ഇടപാടിനെക്കുറിച്ച് അറിയില്ലെന്നും കീഴുദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് സൂരജ് മൊഴി നൽകിയത്. അതിനിടെയിൽ സൂരജിനെ സിബിഐ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹമെത്തി. കൊച്ചിയിലെ സിബിഐ ഓഫീസിലേക്കാണ് ടി ഒ സൂരജിനെ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ് പി ജോസ് മോഹന്റെ നേതൃത്വത്തിൽ മൂന്നുമണിക്കൂറോളം മൊഴിയെടുത്തു.

ലാന്റ് റവന്യൂ കമ്മിഷണറായിരുന്ന ടി ഒ സൂരജ് അടക്കമുള്ളവർ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാണെന്ന് ലാന്റ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കമലവർധന റാവു ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂരജിനെ വിളിച്ചുവരുത്തിയത്. എന്നാൽ തനിക്കൊന്നും അറിയില്ലെന്നാണ് സൂരജ് സിബിഐ സംഘത്തോട് പറഞ്ഞത്. 

കളമശേരി ഭൂമിയിടപാടുമായി ബന്ധപ്പെട്ട് രണ്ട് പരാതികളാണ് കിട്ടിയത്. അതിലൊന്ന് താൻ ലാൻഡ് റവന്യൂ കമ്മിഷണറായിരിക്കുന്ന കാലത്താണ്. ജില്ലാ കലക്ടറായിരുന്നു ഷെയ്!ക് പരീത് നൽകിയ റിപ്പോർടിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് താൻ കുറിപ്പെഴുതിയത്. അല്ലാതെ തനിക്കൊന്നും അറിയില്ല. കീഴുദ്യോഗസ്ഥകർക്കിടയിൽ അട്ടിമറി നടന്നിട്ടുണ്ടോയെന്നും വ്യക്തമല്ല. സൂരജിന്റെ മൊഴി വിശദമായി പഠിക്കുകയാണെന്ന് സിബിഐ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

കളമശേരിയിലെ വിവാദ ഭൂമി സലീം രാജിന്റെ ബന്ധുക്കൾ കൈമാറാൻ വ്യാജരേഖകളുണ്ടാക്കുന്നതിന് ഉദ്യോഗസ്ഥതല ഗൂ!ഢാലോചന നടന്നോയെന്നാണ് സിബിഐ ഇപ്പോൾ പരിശോധിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP