Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ ഇഎസ്ഐകളിൽ സാധ്യമായിടങ്ങളിലെല്ലാം ജൈവ പച്ചക്കറി കൃഷി ആരംഭിക്കും; വിഷരഹിത പച്ചക്കറി ഉറപ്പാക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ നയങ്ങളുടെ ഭാഗമായി പൊതുജനത്തിന് അവബോധം പകരുന്നതിനും നടപടി ഉപകരിക്കുമെന്നും ടി.പി.രാമകൃഷ്ണൻ

സംസ്ഥാനത്തെ ഇഎസ്ഐകളിൽ സാധ്യമായിടങ്ങളിലെല്ലാം ജൈവ പച്ചക്കറി കൃഷി ആരംഭിക്കും; വിഷരഹിത പച്ചക്കറി ഉറപ്പാക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ നയങ്ങളുടെ ഭാഗമായി പൊതുജനത്തിന് അവബോധം പകരുന്നതിനും നടപടി ഉപകരിക്കുമെന്നും ടി.പി.രാമകൃഷ്ണൻ

തിരുവനന്തപുരം: ഇഎസ്ഐ ആശുപത്രികളിൽ സാധ്യമായിടങ്ങളിലെല്ലാം ജൈവ പച്ചക്കറി കൃഷി ആരംഭിക്കുമെന്ന് തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ. തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ജീവനക്കാരുടെ നേതൃത്വത്തിൽ തയാറാക്കിയ ജൈവ പച്ചക്കറി കൃഷിയിടം സന്ദർശിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാരിന്റെ ഹരിത മിഷന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള കൃഷി രീതി ഇഎസ്ഐ ആശുപത്രികളിൽ നടപ്പാക്കുന്നതിന് തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. വിഷരഹിത പച്ചക്കറി ഉറപ്പാക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ നയങ്ങളുടെ ഭാഗമായി പൊതുജനത്തിന് അവബോധം പകരുന്നതിനും നടപടി ഉപകരിക്കും.

സംസ്ഥാനത്തെ എല്ലാ ഇഎസ്ഐ ആശുപത്രികളിലും ടെറസുകൾ ഉൾപ്പെടെ ഉപയോഗപ്പെടുത്തി കൃഷി നടപ്പാക്കും. പച്ചക്കറിക്കൊപ്പം സാധ്യമായ മറ്റു പഴ വർഗ്ഗങ്ങളും കൃഷി ചെയ്യുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിക്കുന്നുണ്ട്. പച്ചമുളക്, കുരുമുളക് തുടങ്ങിയ കാർഷിക വിളകളും ഇതിൽ ഉൾപ്പെടുത്തും. ഫറോക്ക് ആശുപത്രിയിൽ ഇത്തരത്തിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടത്തിയതായും മന്ത്രി വ്യക്തമാക്കി.

വിളവെടുപ്പിൽ ലഭ്യമാകുന്ന കാർഷിക ഉത്പന്നങ്ങൾ ആശുപത്രികളിലെ രോഗികൾക്ക് ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. അധികം വരുന്ന ഉത്പന്നങ്ങൾ കൃഷി വകുപ്പുമായി സഹകരിച്ച് അവർ വിൽക്കുന്ന വിലയ്ക്ക് പൊതുജനങ്ങൾക്ക് നൽകുന്നതിന് നടപടി സ്വീകരിക്കും. ഇതേ വിലയ്ക്ക് ആശുപത്രി ജീവനക്കാർക്കും പച്ചക്കറി ലഭ്യമാക്കുന്നതിന് അവസരമൊരുക്കും.

രോഗം വരാത്ത ഒരു സമൂഹം എന്ന ആശയം നടപ്പാക്കുന്നതിന് ഭക്ഷണ രീതിയിലും ജീവിത ശൈലിയിലും മാറ്റം വരുത്തേണ്ടതുണ്ട്. ജീവിത ശൈലി രോഗങ്ങൾ ഏറെ ബുദ്ധിമുട്ടിക്കുന്നത് തൊഴിലാളികളെയാണ്.

വിഷം കലർന്ന ഇറക്കുമതി പച്ചക്കറികളിൽ നിന്നുള്ള മോചനത്തിനൊപ്പം ആവശ്യമായ പച്ചക്കറി വീടുകളിൽ ഉദ്പാദിപ്പിക്കുന്നതിന് പൊതുജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യം കൂടി ഇഎസ്ഐ ആശുപത്രികളിൽ ആരംഭിച്ചിരിക്കുന്ന ജൈവകൃഷി പദ്ധതിക്കുണ്ട്. ജനങ്ങൾ സർക്കാരിന്റെ ജൈവകൃഷി സ്വയംപര്യാപ്തതാ നയത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ദീർഘകാലമായി ഉന്നയിച്ച് തൊഴിലാളികൾ നേടിയെടുത്ത ആനുകൂല്യവും അവകാശവുമാണ് ഇഎസ്ഐ. അത് നീതിപൂർവ്വം അവർക്ക് ലഭ്യമാക്കുകയെന്ന നയമാണ് കേരള സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. ആർ. അജിതാ നായർ, ആശുപത്രി സൂപ്രണ്ട് ഡോ. സുഗന്ധി ഗോപിനാഥ് ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP