Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുൻ പൊലീസ് മേധാവി ഇനി അഡ്വ. സെൻകുമാർ; അഭിഭാഷകനായി എൻട്രോൾ ചെയ്ത് ടി പി സെൻകുമാർ; ട്രാൻസ്‌പോർട്ട് കമ്മീഷണറായിരിക്കെ വക്കീൽ കുപ്പായം ഇടാതെ ഹൈക്കോടതിയിൽ കേസ് വാദിച്ച അനുവഭമുള്ള സെൻകുമാർ ലക്ഷ്യമിടുന്നത് പൊതു പരിപാടികളും വക്കീൽ പണിയും ഒരുമിച്ചു കൊണ്ടു പോകാൻ

മുൻ പൊലീസ് മേധാവി ഇനി അഡ്വ. സെൻകുമാർ; അഭിഭാഷകനായി എൻട്രോൾ ചെയ്ത് ടി പി സെൻകുമാർ; ട്രാൻസ്‌പോർട്ട് കമ്മീഷണറായിരിക്കെ വക്കീൽ കുപ്പായം ഇടാതെ ഹൈക്കോടതിയിൽ കേസ് വാദിച്ച അനുവഭമുള്ള സെൻകുമാർ ലക്ഷ്യമിടുന്നത് പൊതു പരിപാടികളും വക്കീൽ പണിയും ഒരുമിച്ചു കൊണ്ടു പോകാൻ

സ്വന്തം ലേഖകൻ

കൊച്ചി: ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയ പിണറായി സർക്കാറിന്റെ നടപടിക്കെതിരെ നിയമയുദ്ധം നടത്തി തിരികെ സ്ഥാനം പിടിച്ച ടി പി സെൻകുമർ ഇനി അഡ്വ. സെൻകുമാർ. മുൻ ഡിജിപി സെൻകുമാർ അഭിഭാഷക വൃത്തിയിലേക്ക് കടന്നു. ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ സെൻകുമാർ അഭിഭാഷകനായി എന്റോൾ ചെയ്തു. ബാർ കൗൺസിൽ ചെയർമാൻ ചൊല്ലിക്കൊടുത്ത സത്യവാചകം എറ്റു ചൊല്ലിയാണ് സെൻകുമാർ വക്കീലായി. ജസ്റ്റീസ് പി ഉബൈദ് സർട്ടിഫിക്കറ്റും സമ്മാനിച്ചു.

പുതിയ 270 അഭിഭാഷകർക്കൊപ്പമാണ് സെൻകുമാറും എന്റോൾ ചെയ്തത്. 94 ൽ തന്നെ തിരുവനന്തപുരം ലോ കോളജിൽ നിന്നും സെൻകുമാർ നിയമ പഠനം പൂർത്തിയാക്കിയിരുന്നു. ഗവർണറുടെ എഡിസിയായി ജോലി നോക്കുന്നതിനിടെയായിരുന്നു ഇത്. എന്നാൽ അഭിഭാഷകനായി എന്റോൾ ചെയ്തിരുന്നില്ല. സർക്കാരിനെതിരെ സുപ്രീംകോടതി വരെ കേസ് നടത്തി വിജയിച്ച് ചരിത്രമുള്ള സെൻകുമാറിന് നിയമ പോരാട്ടം പുതിയ അനുഭവമല്ല.

ഐപിഎസ് കാലം കഴിഞ്ഞും ജീവിക്കാനായി നേരത്തെ കണ്ടു വച്ച ജോലിയാണിത്. എന്നാൽ സ്വന്തം കേസുകൾ കോടതിയിൽ വാദിക്കുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നാണ് സെൻകുമാർ പറയുന്നത്. ട്രാൻസ്‌പോർട്ട് കമ്മീഷണറായിരിക്കെ വക്കീൽ കുപ്പായം ഇടാതെ ഹൈക്കോടതിയിൽ കേസ് വാദിച്ച അനുവഭവും സെൻകുമാറിനുണ്ട്. തുടർന്ന് കേസുകൾ വാദിക്കാൻ ഈ അനുഭവം തുണയാകുമെന്നാണ് അദ്ദേഹം കരുതുന്നത്. രാഷ്ട്രീയത്തിലേക്കും ചുവടുവെച്ച പൊതു പരിപാടികളും വക്കീൽ പണിയും ഒരുമിച്ചു കൊണ്ടു പോകാനുള്ള തീരുമാനത്തിലാണ് സെൻകുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP