Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമല പൊലൊരു പ്രശ്‌നം ഉപയോഗിച്ച് എന്നും തിരഞ്ഞെടുപ്പിനെ നേരിടാൻ ആർക്കുമാവില്ല; കോന്നിയിൽ ശബരിമല ഘടകമായതുകൊണ്ടാണ് സുരേന്ദ്രന്റെ വോട്ടിൽ വലിയ കുറവ് വരാതിരുന്നത്; വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസമാണ് ബിജെപിക്കേറ്റ തിരിച്ചടിക്ക് കാരണമെന്നും ടി.പി.സെൻകുമാർ

ശബരിമല പൊലൊരു പ്രശ്‌നം ഉപയോഗിച്ച് എന്നും തിരഞ്ഞെടുപ്പിനെ നേരിടാൻ ആർക്കുമാവില്ല; കോന്നിയിൽ ശബരിമല ഘടകമായതുകൊണ്ടാണ് സുരേന്ദ്രന്റെ വോട്ടിൽ വലിയ കുറവ് വരാതിരുന്നത്; വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസമാണ് ബിജെപിക്കേറ്റ തിരിച്ചടിക്ക് കാരണമെന്നും ടി.പി.സെൻകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിൽ താമസമുണ്ടായതാണ് വട്ടിയൂർക്കാവിൽ ബിജെപിക്കേറ്റ തിരിച്ചടിക്ക് കാരണമെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ. ശബരിമല പോലൊരു പ്രശ്നം ഉപയോഗിച്ച് എന്നും തെരഞ്ഞെടുപ്പിനെ നേരിടാൻ ആർക്കുമാകില്ലെന്നും സെൻകുമാർ പറഞ്ഞു. 80 ശതമാനത്തിന് മുകളിൽ ഹിന്ദു വോട്ടുകളുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിൽ 40 ശതമാനം നായർ വിഭാഗത്തിന്റെത് അല്ലാത്ത വോട്ടുമുണ്ട്. എൻ.എസ്.എസിന്റെ ആളുകൾ ഒരു സ്ഥാനാർത്ഥിക്ക് വോട്ട് പിടിക്കാൻ ശ്രമിച്ചാൽ മറുഭാഗത്ത് അതിന് എതിരായ ഒരു ട്രെൻഡ് ഉണ്ടാകും. ഈ ട്രെൻഡിനൊപ്പം നായർ വിഭാഗത്തിലെ തന്നെ ഇടതുപക്ഷ കേഡർ വോട്ടുകളും കൂടി ചേർന്നതാകാം പ്രശാന്തിന് വലിയ വിജയം സമ്മാനിച്ചതെന്നും സെൻകുമാർ അഭിപ്രായപ്പെട്ടു.

'ശബരിമല പോലൊരു പ്രശ്നം ഉപയോഗിച്ച് എന്നും തെരഞ്ഞെടുപ്പിനെ നേരിടാൻ ആർക്കുമാകില്ല. കോന്നിയിൽ ശബരിമല ഘടകമായതുകൊണ്ടാണ് സുരേന്ദ്രന്റെ വോട്ടിൽ വലിയ കുറവ് വരാതിരുന്നത്. പോളിങ് ശതമാനം കുറഞ്ഞതിനനുസരിച്ച് ബിജെപിക്ക് വോട്ടു കുറഞ്ഞു എന്നതിനപ്പുറം വലിയ വോട്ട് ചോർച്ച ബിജെപിക്ക് കോന്നിയിൽ ഉണ്ടായില്ല', സെൻകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP