Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുപ്രീംകോടതിയിൽ പിഴ അടയ്ക്കാൻ പിണറായിക്കു പണം പിരിച്ചു നല്കാൻ 'എന്റെ വക 5 രൂപ' ഹാഷ് ടാഗ് കാമ്പയിനുമായി ബൽറാമും ശബരീനാഥും; അഞ്ചു രൂപയുടെ ഡിഡി അയച്ചുകൊടുത്ത് ടി. സിദ്ദിഖ്; പിണറായിയുടെ ഈഗോ ഖജനാവിനു നഷ്ടമുണ്ടാക്കുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ്

സുപ്രീംകോടതിയിൽ പിഴ അടയ്ക്കാൻ പിണറായിക്കു പണം പിരിച്ചു നല്കാൻ 'എന്റെ വക 5 രൂപ' ഹാഷ് ടാഗ് കാമ്പയിനുമായി ബൽറാമും ശബരീനാഥും; അഞ്ചു രൂപയുടെ ഡിഡി അയച്ചുകൊടുത്ത് ടി. സിദ്ദിഖ്; പിണറായിയുടെ ഈഗോ ഖജനാവിനു നഷ്ടമുണ്ടാക്കുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ്

എം പി റാഫി

കോഴിക്കോട്: സെൻകുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് 25,000 രൂപ സർക്കാർ ഗജനാവിൽ നിന്നും ഫൈൻ വരുത്തി വെച്ച സാഹചര്യത്തിൽ പിണറായി വിജയന് 5 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അയച്ച് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്. കോടതി വിധിയിൽ വ്യക്തത തേടി സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് പിണറായി സർക്കാറിനെ പരിഹസിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം എംഎ‍ൽഎ മാരായ വിടി ബൽറാം, ശബരീനാഥ് എന്നിവരും പിണറായിക്ക് 'എന്റെ വക 5 രൂപ' എന്ന ഹാഷ് ടാഗോടുകൂടി രംഗത്തെത്തിയിരുന്നു. എന്നാൽ ടി സിദ്ദിഖ് മുഖ്യമന്ത്രി പിണറായി വിജയന് അഞ്ച് രൂപ ഡിഡി എടുത്താണ് രംഗം കൊഴുപ്പിച്ചെത്. ഡിഡി അയച്ചതോടെ അഞ്ച് രൂപ സ്വീകരിക്കൽ നിർബന്ധമായിരിക്കുകയാണ്.

ടി.പി സെൻകുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ വ്യക്തതതേടി സർക്കാർ സമർപ്പിച്ച ഹർജി തള്ളിയ കോടതി 25,000രൂപ ഫൈൻ അടയ്ക്കാനും നിർദ്ദേശിച്ചിരുന്നു. സർക്കാർ വാദം പോലും കേൾക്കാതെയാണ് കോടതി ഹർജി തള്ളിയത്. പിണറായി വിജയന്റെ ഈഗോയും താൽപര്യവും സംരക്ഷിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിലേക്ക് ചെലവായ തുക സമാഹരിക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് ഡിസിസി 5 രൂപയുടെ ഡിഡി എടുത്തതെന്ന് ടി സിദ്ദിഖ് പറഞ്ഞു.

നേരത്തെ കേരളാ കോൺഗ്രസ് നേതാവ് കെ.എം മാണിയ്‌ക്കെതിരെ ബാർ കോഴ ആരോപണം ഉയർന്ന വേളയിൽ കോഴ മാണിക്ക് എന്റെ വക 500 എന്ന ഹാഷ് ടാഗോടുകൂടി കാമ്പെയ്‌ന് സംവിധായകൻ ആഷിക് അബു തുടക്കമിട്ടിരുന്നു. ഇത് ഓർമിപ്പിക്കും വിധമാണ് പിണറായിക്ക് 25,000 തികക്കാനായി കോൺഗ്രസ് നേതാവിന്റെ ഡിമാന്റ് ഡ്രാഫ്റ്റ്.

കോടതി ഫൈൻ ആയി നിശ്ചയിച്ച 25,000രൂപ കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തിൽ സമാഹരിക്കലാണ് ലക്ഷ്യമെന്ന് സിദ്ദിഖ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഡ്രസിൽ അഞ്ച് രൂപ ഡിഡി എടുത്ത ശേഷം അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചതിങ്ങനെ:

'കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ഈഗോയും താൽപര്യവും സംരക്ഷിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിലേക്ക് ചെലവായ 25000 രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ഡിസിസി പിണറായി വിജയന്റെ പേരിൽ നൽകിയ 5 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്. 'എന്റെ വക 5' എന്ന ഈ പദ്ധതി എല്ലാവരും ചേർന്ന് വിജയിപ്പിക്കുക.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP