Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു; രോഗം സ്ഥിരീകരിച്ചത് സമ്മേളനത്തിൽ പങ്കെടുത്ത നാനൂറിലേറെപ്പേർക്ക്; തമിഴ്‌നാട്ടിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 75ൽ 74 പേരും സമ്മേളനത്തിൽ പങ്കെടുത്തവർ: കൊറോണയെ പിടിച്ചു കെട്ടാൻ ശ്രമിക്കുന്ന രാജ്യത്തിന്റെ നെഞ്ചിടിപ്പേറ്റി തബ് ലീഗ് സമ്മേളനം

തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു; രോഗം സ്ഥിരീകരിച്ചത് സമ്മേളനത്തിൽ പങ്കെടുത്ത നാനൂറിലേറെപ്പേർക്ക്; തമിഴ്‌നാട്ടിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 75ൽ 74 പേരും സമ്മേളനത്തിൽ പങ്കെടുത്തവർ: കൊറോണയെ പിടിച്ചു കെട്ടാൻ ശ്രമിക്കുന്ന രാജ്യത്തിന്റെ നെഞ്ചിടിപ്പേറ്റി തബ് ലീഗ് സമ്മേളനം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ രണ്ട് പേർകൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ ഡൽഹിയിലാണ് സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർ കൂടി മരിച്ചത്. സമ്മേളനത്തിൽ പങ്കെടുത്ത നാനൂറിലേറെപ്പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പങ്കെടുത്തവരും സമ്പർക്കം പുലർത്തിയവരുമായി ഒൻപതിനായിരത്തോളം പേർ രാജ്യത്താകെ നിരീക്ഷണത്തിലുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. തമിഴ്‌നാട്ടിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 75ൽ 74 പേരും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

തമിഴ്‌നാട്ടിൽ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 75 പുതിയ കേസുകളിൽ 74 ലും ഡൽഹിയിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ ആണ്. ഇതുവരെ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ 264 പേരുടെ പരിശോധനാ ഫലങ്ങൾ പോസിറ്റീവാണ്. 75-ൽ 74 പേരും ഡൽഹിയിലേക്ക് യാത്ര നടത്തിയവരാണെന്ന് സർക്കാർ അറിയിച്ചു. കുറേ പേർ സ്വമേധയാ റിപ്പോർട്ട് ചെയ്തു. ഞങ്ങൾ അവർ ആരൊക്കെയുമായി സമ്പർക്കം പുലർത്തിയെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട് ഹെൽത്ത് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 309 ആയി ഉയർന്നു.

രോഗികളുടെ നില തൃപ്തികരമാണെന്നും ഏഴുപേർ സുഖംപ്രാപിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 17 ലാബുകളിലായി 12,000 സാമ്പിളുകൾ പരിശോധിക്കാനുള്ള ശേഷി തമിഴ്‌നാടിനുണ്ട്. സംസ്ഥാനത്ത് 19 ജില്ലകളിലാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോയമ്പത്തൂർ, ഈറോഡ്, തിരുനെൽവേലി, നാമക്കൽ, തേനി എന്നിവിടങ്ങളിൽ വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.

അതിനിടെ, സമ്മേളനത്തിൽ പങ്കെടുത്ത ഡൽഹിക്കാരായ 47 പേർക്കും രോഗം സ്ഥിരികരിച്ചിട്ടുണ്ട്. യുപിയിൽ 569 പേരാണു നിരീക്ഷണത്തിലുള്ളത്; ഇതിൽ 218 പേർ വിദേശികൾ. തബ്ലീഗ് ജമാഅത്ത് മേധാവി മൗലാനാ സാദ് (56) യുപിയിൽ ഒളിവിലാണെന്നു ഡൽഹി പൊലീസ് പറഞ്ഞു. താൻ ഹോം ക്വാറന്റീനിലാണെന്ന അദ്ദേഹത്തിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നതിനു പിന്നാലെ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സമ്മേളനത്തിൽ പങ്കെടുത്തവരിലെ കോവിഡ് ബാധിതർ (ആരോഗ്യവകുപ്പിന്റെ കണക്ക്): തമിഴ്‌നാട് 173, ആന്ധ്ര 67, ഡൽഹി 47, തെലങ്കാന 33, ജമ്മു 22, അസം 16, രാജസ്ഥാൻ 11, ആൻഡമാൻ 9, പുതുച്ചേരി 2 എന്നിങ്ങനെയാണ് കണക്ക്

960 വിദേശികളുടെ വീസ റദ്ദാക്കി

ന്യൂഡൽഹി: നിസാമുദ്ദീനിലെ അലാമാ മർകസ് ബംഗ്ലാവാലി പള്ളിയിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 960 വിദേശികളുടെ വീസ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഇവരെ വിലക്കുപട്ടികയിലാക്കി. വിനോദസഞ്ചാരി വീസയിലെത്തി മതസമ്മേളനത്തിൽ പങ്കെടുത്തുവെന്നതാണു കുറ്റം.

സൗദി അറേബ്യ, തായ്ലൻഡ്, മലേഷ്യ, ഇന്തൊനീഷ്യ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണിവർ. ഭൂരിഭാഗം പേരും ഇപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലാണ്; കുറേപ്പേർ കോവിഡ് ബാധിച്ച് ക്വാറന്റീനിലും. ഡൽഹി പൊലീസ് കമ്മിഷണർക്കും വിവിധ സംസ്ഥാന ഡിജിപിമാർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച സന്ദേശത്തിൽ ഇവർക്കെതിരെ നിയമനടപടിക്കു നിർദ്ദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP