Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തയ്‌ക്വൊൻഡോ ചാമ്പ്യൻഷിപ്പ് ജൂലൈ 21 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ

തയ്‌ക്വൊൻഡോ ചാമ്പ്യൻഷിപ്പ് ജൂലൈ 21 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ (സബ് ജൂനിയൻ, കേഡറ്റ്, ജൂനിയർ തയ്‌ക്വൊൻഡോ ചാമ്പ്യൻഷിപ്പ് ജൂലൈ 21 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്‌കറ്റ്‌ബോൾ ഇൻഡോർ ഹാളിൽ വച്ച് നടക്കുന്നു

ജൂനിയർ വിഭാഗത്തിൽ 17 15 വയസ്സിനിടയിലും കേഡറ്റ് 14 12 വയസ്സിനിടയിലും സബ് ജൂനിയർ വിഭാഗത്തിൽ 11 8 വയസ്സിനിടയിലും ആണ് ആൺകുട്ടികൾക്കും പൺകുട്ടികൾക്കും മത്സരം നടക്കുന്നത്. ഒന്നും രണ്ടും സ്ഥാനം നേടുന്നവർ എറണാകുളത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ കേഡറ്റ് തായ്‌ക്വൊൻഡോ ചാമ്പ്യൻഷിപ്പിലും ഓഗസ്റ്റ് കൊല്ലത്ത് നടക്കുന്ന സംസ്ഥാന സബ് ജൂനിർ ചാമ്പയ്ൻഷിപ്പിലും ജില്ലയെ പ്രതിനിധീകരിക്കുന്നു. തയ്‌ക്വൊൻഡോ ചാമ്പ്യൻഷിപ്പ് മത്സരം രാവിലെ 8. 30 ന് ആരംഭിച്ചു വൈകുന്നേരം 6. 30 ന് സമാപിക്കുന്നു.

തൈക്കാട് ലേണേഴ്‌സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് ആണ് ചാമ്പ്യൻഷിപ്പ് ഏറ്റെടുത്തു നടത്തുന്നത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സബ് ജൂനിയർ, കേഡറ്റ് ജൂനിയർ കാറ്റഗറിയിൽ ആയി 64 ഭാരവാഹികളിൽ മത്സരം സംഘടിപ്പിക്കുന്നുണ്ട്. സായി സ്പോർട്സ് ഹോസ്റ്റൽ എന്നിവ ഉൾപ്പടെ 16 ക്ലബുകളിൽ നിന്നായി 350 ൽ പരം കുട്ടികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു.

ഒളിമ്പിക്, ഏഷ്യൻ ഗെയിംസ്, സാഫ്‌ഗെയിംസ്, ദേശായ ഗെയിംസ് തുടങ്ങിയ പ്രമുഖ കായിക വേദികളിലെ മത്സര ഇനമായി മാറിയ ഈ കൊറിയൻ ആയോധനകലയുടെ കരുത്തും പ്രതീക്ഷയും തനത് ശൈലിയിലും കണ്ട് ആസ്വദിക്കുന്നതിനും മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും സ്‌നേഹാദരങ്ങളോടെ ക്ഷണിച്ചു കൊള്ളുന്നു.

കൊറിയൻ ജനവ മാനവരാശിക്ക് സമർപ്പിച്ച മഹത്തായ ഒരു ആയോധനകലയാണ് തയാക്വൊൻഡോ. കയ്യും കാലും ഉപയോഗിച്ച് പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഒരു കല എന്നാണ് തയ്‌ക്വൊൻഡോ എന്ന വാക്കിന്റെ അർത്ഥം. കാലുകളുപയോഗിച്ച് വളരെ വേഗത്തിലും ഉയരത്തിലും കറങ്ങികൊണ്ട് ചെയ്യുന്ന പ്രഹരങ്ങളാണ് തയ്‌ക്വൊൻഡോയെ മറ്റ് ആയോധനകലകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

നല്ല ആരോഗ്യം, കായിക ശേഷി, ഓർമ്മ ശക്തി, സ്വയരക്ഷാബോധനം, ഫൈറ്റിങ്, സ്പിരിറ്റ്, അച്ചടക്കം എന്നിവയാണ് തയ്‌ക്വൊൻഡോ പരിശീലനത്തിലൂടെ ലഭിക്കുന്ന ശാരീരിക പ്രയോജനങ്ങൾ. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് (എഐയു) സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്ജിഎഫ്‌ഐ) സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷൻ (സിബിഎസ്ഇ) കേന്ദ്രീയ വിദ്യാലയ എന്നിവ തയ്‌ക്വൊൻഡോയെ ഒരു അംഗീകൃത സ്‌പോർസ് ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ഓരോ ഘട്ടങ്ങളിലും ഗ്രേസ് മാർക്ക്, സ്പോർട്സ് ക്വാട്ട അഡ്‌മിഷൻ എന്നിവയ്‌ക്കൊപ്പം ജോലി സംവരണവും ഇതിന്റെ സാധ്യതകളാണ്. കേരള സർക്കാരും, സ്പോർട്സ് യൂത്ത് അഫയേഴ്‌സും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ കഴിഞ്ഞ 10 വർഷമായി തയ്‌ക്വൊൻഡോ സ്‌കൂൾ ട്രെയിനിങ് പ്രോഗ്രാം 14 ജില്ലകളിലും നടന്നു വരുന്നു. 63 സ്‌കൂളുകളിലായി രണ്ടായിരത്തോളം കുട്ടികൾ തയ്‌ക്വൊൻഡോ അഭ്യസിക്കുന്നു.

സംസ്ഥാന നാഷണൽ ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടുന്ന കുട്ടികൾക്ക് എല്ലാ ഉപരിപഠനങ്ങൾക്കും സ്പോർട്സ് ക്വാട്ടയിലുള്ള അഡ്‌മിഷൻ, ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടുന്ന കുട്ടികൾക്ക് സർക്കാരിന്റെ ഭാഗത്തു നിന്നും ക്യാഷ് അവാർഡും ലഭിക്കുന്നു.

ജൂലൈ 21 രാവിലെ 11 മണിക്ക് നടക്കുന്ന ഉത്ഘാടനം ചടങ്ങിൽ രക്ഷാധികാരി പി. സുന്ദരേശൻ അദ്ധ്യക്ഷനാകുന്നു. ഓർഗ്ഗനൈസിങ് കമ്മറ്റി ചെയർമാൻ അഡ്വ. യേശുദാസ് പി. മണി സ്വാഗതം പറയുകയും. തിരുവനന്തപുരം ജില്ലാ തയ്‌ക്വൊൻഡോ അസോസിയേഷൻ സെക്രട്ടറി മാസ്റ്റർ വി. രതീഷ് റിപ്പോർട്ട് അവതരിപ്പിക്കുന്നു. ഈ ചടങ്ങ് ഉത്ഘാടനം ചെയ്യുന്നത് ഡോ. എ. സമ്പത്ത് എംപി അവർകൾ ആണ്. മുഖ്യാതിഥി ശശി തരൂർ എംപി, വി. എസ്. ശിവകുമാർ എംഎൽഎ, ജില്ലാ സ്പോർട്സ് കൗൺഡസിൽ പ്രസിഡന്റ് മോഹനൻ, രാജൻ വർഗ്ഗീസ്, ഡോ. ജയരാജൻ ഡേവിഡ്, മാസ്റ്റർ അജി. ബി തുടങ്ങിയവർ പങ്കെടുക്കുന്നു.

ഉച്ചയ്ക്ക് 1 മണി മുതൽ ആരംഭിക്കുന്ന മെഡൽദാന ചടങ്ങിൽ സി. കെ. ശശീന്ദ്രൻ എംഎൽഎ, വി. ശിവൻകുട്ടി ശ്രീമതി എസ്. പുഷ്പലത, ഐ. പി. ബിനു, ശ്രീമതി വിദ്യാമോഹൻ, വി. സുനിൽകുമാർ, ഷീൻ തറയിൽ (അസ്സിസ്റ്റന്റ്. കമ്മീഷണർ ഓഫ് പൊലീസ്) എന്നിർ പങ്കെടുക്കുന്നു.

വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ ലേണേഴ്‌സ് രക്ഷാധികാരി സക്കീർ ഹുസൈൻ അദ്ധ്യക്ഷതയിൽ അഡ്വ. യേശുദാസ്. പി. മണി സ്വാഗതം പറയുന്നു. സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് മുൻ ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം ഐഎഎസ് (റിട്ടയർ) അവർകളാണ്. മുഖ്യാതിഥി സുരേഷ് കുമാർ വി (അസ്സിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ്) ശശിധരൻ നായർ. അഡ്വ. എസ്. ചന്ദ്രശേഖരൻ നായർ, അഡ്വ. പുഞ്ചക്കരി, ജി. രവീന്ദ്രൻ നായർ സംബന്ധിക്കുന്നു.

ഈ പത്ര സമ്മേളനത്തിനു പങ്കെടുക്കുന്നത് ഓർഗനൈസിങ് കമ്മറ്റി രക്ഷാധികാരികളായ പി. സുന്ദരേശൻ, സക്കീർ ഹുസൈൻ ഓർഗനൈസിങ് കമ്മറ്റി ചെയർമാൻ അഡ്വ. യേശുദാസ് പി. മണി, വൈസ് ചെയർമാൻ കെ. സി. ലേഖ, അജിത് കുമാർ, അനിൽകുമാർ എസ്, കൺവീനറായ കണ്ണൻ മാളവിക, മഹേഷ്, സുബാഷ്, വൈശാഖ്, ഒ. ജെ. രഞ്ജിത്ത്, അരുൺ ഷാജി എംന്നിവർ പങ്കെടുക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP