Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തു രണ്ടു ബാറുകൾ കൂടി സിങ്കം പൂട്ടി; എക്‌സൈസ് കമ്മീഷണറുടെ പരിശോധനയിൽ താഴു വീണതു കൊച്ചിയിലെയും കോഴിക്കോട്ടെയും താജ് വിവാന്ത ബാറുകൾക്ക്

സംസ്ഥാനത്തു രണ്ടു ബാറുകൾ കൂടി സിങ്കം പൂട്ടി; എക്‌സൈസ് കമ്മീഷണറുടെ പരിശോധനയിൽ താഴു വീണതു കൊച്ചിയിലെയും കോഴിക്കോട്ടെയും താജ് വിവാന്ത ബാറുകൾക്ക്

കൊച്ചി: സംസ്ഥാനത്തു രണ്ടു ബാറുകൾക്കു കൂടി സിങ്കത്തിന്റെ താഴു വീണു. താജ് വിവാന്ത ഹോട്ടലിലെ ബാറുകളാണു പൂട്ടിയത്.

കൊച്ചിയിലെയും കോഴിക്കോട്ടേയും താജ് ഹോട്ടലുകളിൽ പ്രവർത്തിച്ചിരുന്ന ബാറുകൾക്കാണ് എക്സൈസ് കമ്മീഷണറുടെ പരിശോധനയെ തുടർന്ന് പൂട്ട് വീണിരിക്കുന്നത്.

ഫൈവ് സ്റ്റാർ ഹോട്ടലായ താജ് മാനദണ്ഡങ്ങൾ പാലിക്കാതെയാണു പ്രവർത്തിച്ചിരുന്നതെന്നു കണ്ടെത്തി. ഇതിനെ തുടർന്ന് ഫൈഫ് സ്റ്റാർ പദവി നഷ്ടമാകുകയും ബാർ പൂട്ടിക്കുകയുമായിരുന്നു.

പ്രധാനമന്ത്രിയടക്കമുള്ള വിശിഷ്ട വ്യക്തികൾ വരികയും താമസിക്കുകയും ചെയ്യുന്ന ഹോട്ടലായിട്ടു കൂടി മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാകാഞ്ഞതാണ് ഫൈവ് സ്റ്റാർ പദവി നഷ്ടമാകാൻ കാരണമായത്. ഇതിന്റെ അടിസ്ഥാനത്തിൽ ബാറുകൾ പൂട്ടാൻ കമ്മീഷണർ ഉത്തരവിടുകയായിരുന്നു .കൊച്ചിയിലേ താജ് മലബാർ, കോഴിക്കോട്ടേ താജ് ഗേറ്റ്‌വേ എന്നിവിടങ്ങളിലെ ബാറുകൾക്കെതിരെയാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP