Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന് കൈത്താങ്ങുമായി തമിഴകം; മഴക്കെടുതി നേരിടാൻ അഞ്ച് കോടി ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി; കേരളത്തിന് പൂർണ പിന്തുണയെന്ന് പ്രധാനമന്ത്രി; പിണറായിയുമായി ചർച്ച നടത്തിയെന്നും നരേന്ദ്ര മോദി; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന തേടി സംസ്ഥാന സർക്കാർ

കേരളത്തിന് കൈത്താങ്ങുമായി തമിഴകം; മഴക്കെടുതി നേരിടാൻ അഞ്ച് കോടി ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി; കേരളത്തിന് പൂർണ പിന്തുണയെന്ന് പ്രധാനമന്ത്രി; പിണറായിയുമായി ചർച്ച നടത്തിയെന്നും നരേന്ദ്ര മോദി; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന തേടി സംസ്ഥാന സർക്കാർ

ചെന്നൈ: കേരളത്തിലെ മഴക്കെടുതി നേരിടാൻ തമിഴ്‌നാട് സർക്കാർ അടിയന്തര ധനസഹായമായി അഞ്ച് കോടി രൂപ നൽകും. ആവശ്യമെങ്കിൽ കൂടുതൽ ധനസഹായം നൽകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാളി പളനിസാമി അറിയിച്ചു. അതിനിടെ കേരളത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കേരളത്തിലെ വെള്ളപ്പൊക്ക സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ദുരന്തമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കൊപ്പം കേന്ദ്രസർക്കാർ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

അതേസമയം, മഴക്കെടുതി നേരിടാൻ കൂടുതൽ കേന്ദ്രസഹായം ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ഇടത് എംപിമാർ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണും. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ കാണുന്നത്. നേരത്തെ മഴക്കെടുതി നേരിടാൻ മലയാള സിനിമയിലെ താര സംഘടനയായ അമ്മ അഞ്ച് ലക്ഷം രൂപ സർക്കാരിന് നൽകിയിരുന്നു. മുകേഷ് എംഎ‍ൽഎയും ജഗദീഷും ചേർന്നാണ് തുക സർക്കാരിന് കൈമാറിയത്.

ദിവസങ്ങളായി തുടരുന്ന മഴയിൽ ഇന്ന് മാത്രം കേരളത്തിൽ 26 പേർ മരിച്ചതായാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ജലനിരപ്പ് ഉയർന്നതിനാൽ കേരളത്തിലെ 22 അണക്കെട്ടുകളുടെ ഷട്ടറുകളാണ് ഇതുവരെ ഉയർത്തിയത്. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടർ ഇന്ന് തുറന്നിട്ടുണ്ട്. മുൻ കരുതലെന്ന നിലയിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്ന 2300പേരെ 38 ക്യാംപുകളിലേക്ക് മാറ്റിയതായി എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP