Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദേശീയപാതയിൽ ടാങ്കർ ലോറി മറിഞ്ഞ് വാതക ചോർച്ച; മലപ്പുറം പാണമ്പ്ര വളവിൽ ടാങ്കർ മറിഞ്ഞത് വെള്ളിയാഴ്‌ച്ച പുലർച്ചെ; പ്രദേശത്ത് അരക്കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിച്ച ശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചു; സമീപത്തെ വീടുകളിൽ അടുപ്പുകൾ കത്തിക്കരുതെന്ന് പൊലീസ് നിർദ്ദേശം

ദേശീയപാതയിൽ ടാങ്കർ ലോറി മറിഞ്ഞ് വാതക ചോർച്ച; മലപ്പുറം പാണമ്പ്ര വളവിൽ ടാങ്കർ മറിഞ്ഞത് വെള്ളിയാഴ്‌ച്ച പുലർച്ചെ; പ്രദേശത്ത് അരക്കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിച്ച ശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചു; സമീപത്തെ വീടുകളിൽ അടുപ്പുകൾ കത്തിക്കരുതെന്ന് പൊലീസ് നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തേഞ്ഞിപ്പലം: മലപ്പുറം പാണമ്പ്ര ഭാഗത്ത് ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞ് വാതക ചോർച്ച. പാണമ്പ്ര വളവിൽ വച്ച് നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡിന്റെ വശത്ത് താഴ്‌ച്ചയുള്ള ഭാഗത്തേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്‌ച്ച വെളുപ്പിന് മൂന്നു മൂന്നരയോടെയാണ് സംഭവം.
അപകടം നടന്ന് നിമിഷങ്ങൾക്കകം ടാങ്കറിൽ നിന്ന് വാതകം ചോർന്നു. സംഭവസ്ഥലത്തിന് അരക്കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ താത്കാലികമായി അവിടെ നിന്ന് മാറ്റി.പിന്നാലെ പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

അപകട സാധ്യത കണക്കിലെടുത്ത് വീടുകളിൽ എൽപിജി അടുപ്പുകൾ കത്തിക്കരുതെന്ന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടം നടന്നയുടൻ തന്നെ മൈക്കിലൂടെ ആളുകളോട് സ്ഥലത്ത് നിന്ന് മാറാൻ നിർദ്ദേശം നൽകുകയായിരുന്നു.ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. വാതകം ചോരുന്നതിനാൽ ദേശീയപാതയിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കാക്കഞ്ചേരി, ചേലേമ്പ്ര എന്നിവടങ്ങളിൽ വാഹനം തടഞ്ഞ് വഴിതിരിച്ചുവിടുകയാണ്.

മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. ഐഒസിയുടെ മുതിർന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ വാതകചോർച്ച അടയ്ക്കാനായി മറ്റൊരു ടാങ്കറിലേക്ക് വാതകം മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകളെത്തി ടാങ്കറിലേക്ക് വെള്ളം ചീറ്റിച്ച് തണുപ്പിക്കുന്ന ജോലിയാണ് നടന്നുവരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP