Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാങ്കിങ് രംഗത്തെ പ്രതിസന്ധിക്ക് ലയനം പരിഹാരമല്ല; പ്രതിസന്ധിയുടെ കാരണം കിട്ടാക്കടം പിരിച്ചെടുക്കാത്തത്; വായ്‌പ്പയെടുത്ത് മുങ്ങുന്നവരെ പിടികൂടാൻ നടപടി ശക്തമാക്കണമെന്നും തപൻ സെൻ

ബാങ്കിങ് രംഗത്തെ പ്രതിസന്ധിക്ക് ലയനം പരിഹാരമല്ല; പ്രതിസന്ധിയുടെ കാരണം കിട്ടാക്കടം പിരിച്ചെടുക്കാത്തത്; വായ്‌പ്പയെടുത്ത് മുങ്ങുന്നവരെ പിടികൂടാൻ നടപടി ശക്തമാക്കണമെന്നും തപൻ സെൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാങ്കിങ് രംഗത്തെ പ്രതിസന്ധിക്ക് ബാങ്കുകളുടെ ലയനം പരിഹാരമല്ലെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ. പ്രതിസന്ധിയുടെ അടിസ്ഥാന കാരണമായ കിട്ടാക്കടം പിരിച്ചെടുക്കുന്നതിന് നടപടി സ്വീകരിക്കാതെ ലയനത്തിന് മുൻഗണന നൽകുന്നത് ഈ രംഗത്തെ കൊള്ളയ്ക്ക് കൂട്ടുനിൽക്കലാണ്. വിളപ്പിൽശാല ഇ എം എസ് അക്കാദമിയിൽ സിഐടിയു സംസ്ഥാന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാങ്കിങ് ഉൾപ്പെടെ ധനകാര്യമേഖലയിൽ മുൻഗണനാക്രമം മാറ്റിമറിക്കുകയാണ്. വൻതുക വായ്പയെടുത്ത് മുങ്ങുന്നവരെ പിടികൂടാൻ നടപടിയൊന്നും ഉണ്ടാകുന്നില്ല. മാത്രമല്ല, തിരിച്ചടയ്ക്കാത്ത വായ്പയുടെ വലിയൊരു ശതമാനം ഇവർക്ക് അതേ ബാങ്കിൽ ഓഹരിയായി നൽകാനുള്ള വിചിത്ര നടപടികൾക്കും തുടക്കമിട്ടു. സാമ്ബത്തിക കടന്നാക്രമണത്തിന്റെ അതിഭീകര മുഖമാണിത്. ജനങ്ങളുടെമേലുള്ള സാമ്ബത്തിക കടന്നാക്രമണങ്ങളുടെ ഫലമായി ജീവിതപ്രയാസവും അസംതൃപ്തിയും പെരുകുകയാണ്.

നിക്ഷേപങ്ങൾ വരാത്തതിനാൽ സമ്ബദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. ഉൽപ്പാദനമേഖലയിലേക്കല്ല, ഊഹക്കച്ചവടത്തിലേക്കാണ് നിക്ഷേപങ്ങൾ പലതും. ഇതുമൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ വീണ്ടും മൂലധന ശക്തികൾക്ക് കമ്‌ബോളം തുറന്നുകൊടുക്കുകയാണ്; തപൻ സെൻ പറഞ്ഞു.

മൂന്നുദിവസസത്തെ ശിൽപ്പശാല വ്യാഴാഴ്ച വൈകിട്ട് സമാപിക്കും. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം സംസാരിച്ചു. ജില്ലാസെക്രട്ടറി വി ശിവൻകുട്ടി സ്വാഗതം പറഞ്ഞു. 130 പേരാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP