Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിൽ യൂബർ ഡ്രൈവറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് കടവന്ത്രയിലെ നിർത്തിയിട്ട കാറിനുള്ളിൽ

കൊച്ചിയിൽ യൂബർ ഡ്രൈവറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് കടവന്ത്രയിലെ നിർത്തിയിട്ട കാറിനുള്ളിൽ

കൊച്ചി: കൊച്ചിയിൽ ഊബർ ടാക്‌സി ഡ്രൈവറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തേവര ശ്രീകൃഷ്ണയിൽ താമസിച്ചിരുന്ന ചിദംബരൻ (41) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് കടവന്ത്ര കെ പി വള്ളോൻ റോഡിൽ ഐ.സിഐസി.ഐ ബാങ്കിന് മുൻവശത്തായി നിർത്തിയിട്ട കാറിൽ മൃതദേഹം കണ്ടത്. പൊലീസ് എത്തി ലോക്ക് ചെയ്തിരുന്ന കാർ തുറന്ന് പരിശോധിക്കുകയായിരുന്നു.

ദേഹത്ത് പരിക്കേറ്റ പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലിസ് പറഞ്ഞു. ഊബർ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ചിദംബരൻ തിരുവനന്തപുരം സ്വദേശിയാണ്. എറണാകുളത്ത് വാടകക്ക് താമസിക്കുകയായിരുന്നു. സൗത്ത് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP