Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടാക്സി ഡ്രൈവർക്ക് ഒരു കോടി ലഭിച്ചത് കാരുണ്യ ഭാഗ്യക്കുറിയിലൂടെ; ഓട്ടം പോകുന്നതിന് മുൻപ് ലോട്ടറി ഏജൻസിയിൽ പറഞ്ഞത് തനിക്കുള്ള ടിക്കറ്റ് മാറ്റി വെക്കാൻ; വൈകിട്ടെത്തിയപ്പോൾ മാറ്റി വെച്ച ടിക്കറ്റിന് ഒന്നാം സമ്മാനം

ടാക്സി ഡ്രൈവർക്ക് ഒരു കോടി ലഭിച്ചത് കാരുണ്യ ഭാഗ്യക്കുറിയിലൂടെ; ഓട്ടം പോകുന്നതിന് മുൻപ് ലോട്ടറി ഏജൻസിയിൽ പറഞ്ഞത് തനിക്കുള്ള ടിക്കറ്റ് മാറ്റി വെക്കാൻ; വൈകിട്ടെത്തിയപ്പോൾ മാറ്റി വെച്ച ടിക്കറ്റിന് ഒന്നാം സമ്മാനം

മറുനാടൻ മലയാളി ബ്യൂറോ

കറുകച്ചാൽ: കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കറുകച്ചാലിലെ ടാക്സി ഡ്രൈവർക്ക്. കറുകച്ചാൽ നെടുമറ്റത്തിൽ എൻ.കെ.മനോജിനെയാണ് ശനിയാഴ്ച എടുത്ത നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ 15 വർഷമായി കറുകച്ചാൽ ടൗണിൽ ടാക്സി ഓടിക്കുകയാണ് മനോജ്. കറുകച്ചാൽ പൊലീസ് സ്റ്റേഷന് സമീപമുള്ള ബൈജുവിന്റെ ബിസ്മി ലോട്ടറി ഏജൻസിയിൽനിന്നാണ് മനോജ് ടിക്കറ്റെടുത്തിരുന്നത്. ശനിയാഴ്ച രാവിലെ കോട്ടയത്തേക്ക് ഓട്ടം പോയപ്പോൾ, തനിക്കുള്ള ടിക്കറ്റ്് മാറ്റിവെക്കാൻ ഏജൻസിയിലെ ജീവനക്കാരൻ സുനിലിനോട് വിളിച്ചുപറഞ്ഞിരുന്നു. മൂന്നുമണിയോടെ ഫലം പരിശോധിച്ചപ്പോൾ മനോജിന് മാറ്റിവെച്ച ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച വിവരം സുനിൽ വിളിച്ചറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP