Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്യാൻസർ രോഗികൾക്കായി മുടി മുറിച്ച് കൊടുത്തപ്പോൾ ആനന്ദജ്യോതി അറിഞ്ഞില്ല അത് മുഖ്യമന്ത്രിയുടെ പോലും പ്രശംസക്ക് വിധേയമാകുമെന്ന്; പൊതുയോഗത്തിൽ അദ്ധ്യാപികക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പിണറായി

ക്യാൻസർ രോഗികൾക്കായി മുടി മുറിച്ച് കൊടുത്തപ്പോൾ ആനന്ദജ്യോതി അറിഞ്ഞില്ല അത് മുഖ്യമന്ത്രിയുടെ പോലും പ്രശംസക്ക് വിധേയമാകുമെന്ന്; പൊതുയോഗത്തിൽ അദ്ധ്യാപികക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പിണറായി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം ഏറ്റ് വാങ്ങുക എന്ന് പറഞ്ഞാൽ അത് സാധാരണക്കാരന് വലിയ ഒരു കാര്യമാണ്. അത്തരത്തിൽ ഒരു അഭിനന്ദനത്തിന്റെ വാർത്തയാണ് കണ്ണൂരിൽ നിന്ന് കേട്ടത്. ചാല അമൃത വിദ്യാലയത്തിലെ യുവ അദ്ധ്യാപികയായ ആനന്ദ ജ്യോതിയാണ് മുഖ്യമന്ത്രിയുടെ അഭിനന്ദന പാത്രമാവാൻ സാധിച്ചത്.

സമൂഹത്തിന് നന്മപകരുന്ന ഒരു സന്ദേശം പങ്ക് വെച്ചതിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആനന്ദ ജ്യോതിയെ അഭിനന്ദിച്ചത്. കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി മുടി മുറിച്ചുനൽകിയ പ്രവർത്തിയെ ആണ് മുഖ്യൻ അഭിനന്ദനത്തിൽ പൊതിഞ്ഞത്.

ചടങ്ങിൽ അവതാരികയായി എത്തിയതായിരുന്നു ആനന്ദ ജ്യോതി, മുടി പറ്റെ വെട്ടിയ നിലയിലായിരുന്നു ആനന്ദജ്യോതി വേദിയിലെത്തിയത്.ചടങ്ങ് തുടങ്ങിയപ്പോൾ സദസിനെ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ;തന്റെ തലമുടി കണ്ട് ആണാണെന്ന് വിചാരിക്കരുതെന്നും രോഗികൾക്ക് വിഗ്ഗ് നിർമ്മിച്ച് നൽകുന്നൊരു സംഘടനയ്ക്കായി തലമുടി സംഭാവന നൽകിയതാണെന്നും'' ആനന്ദജ്യോതി പറഞ്ഞു.

പിണറായിയുടെ മണ്ഡലമായ ധർമ്മടത്ത് ചിറക്കുനിയിൽ നടന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങായിരുന്നു നടന്ന് കൊണ്ടിരുന്നത്. തുടർന്ന് നടത്തിയ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി ആനന്ദജ്യോതിയെ പ്രശംസിച്ചത്.ഇവർ ആണുങ്ങളെ പോലെയാകാനാണ് മുടി മുറിച്ചതെന്ന് വിചാരിക്കരുത്. നല്ലൊരു കാര്യത്തിന് വേണ്ടിയാണ് ചെയ്തത്. നിങ്ങൾക്കും ഇങ്ങനെ ചെയ്യാവുന്നതാണെ''ന്നും മുഖ്യമന്ത്രി സദസിലുണ്ടായിരുന്ന സ്ത്രീകളോട് പറഞ്ഞു.

ചക്കരക്കൽ സ്വദേശിനിയായ ആനന്ദജ്യോതി തമിഴ്‌നാട്ടിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് രോഗികൾക്ക് വിഗ്ഗ് നിർമ്മിച്ച് നൽകുന്ന സന്നദ്ധ സംഘടനയ്ക്ക് മുടി മുറിച്ചുനൽകിയത്. സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദന പ്രവാഹമാണ് അദ്ധ്യാപികക്ക് ലഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP