Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ലോവർ പ്രൈമറി വിഭാഗത്തിലും അപ്പർ പ്രൈമറി വിഭാഗത്തിലും, ഹൈസ്‌ക്കൂൾ വിഭാഗത്തിലും സ്‌പെഷ്യൽ വിഭാഗത്തിലുമുള്ള ഭാഷാ/സ്‌പെഷ്യൽ അദ്ധ്യാപകർക്ക് വേണ്ടിയുള്ള കെ.ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷയുടെ കാറ്റഗറി ഒന്ന്, രണ്ട് എന്നിവയുടെ പരീക്ഷ ഒക്ടോബർ മൂന്നിനും കാറ്റഗറി മൂന്ന്, നാല് എന്നിവയുടെ പരീക്ഷ ഒക്ടോബർ 17 നും വിവിധ സെന്ററുകളിലായി നടത്തും. www.keralapareekshabhavan.gov.inഎന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷാ ഫീസ് ഒരു കാറ്റഗറിക്ക് അഞ്ഞൂറ് രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് ഇരുനൂറ്റി അൻപത് രൂപയും കൂടാതെ സർവീസ് ചാർജ് ഇരുപതു രൂപയും കൂടി നൽകണം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും അഞ്ഞൂറ് രൂപ വീതം അടയ്ക്കണം. കംപ്യൂട്ടറിൽ നിന്നുള്ള ചെലാൻ ഓഗസ്റ്റ് 26 ന് മുമ്പായി ഏതെങ്കിലും എസ്.ബി.ടി.യുടെ ബ്രാഞ്ചിൽ ഫീസ് അടയ്ക്കാം. അഡ്‌മിറ്റ് കാർഡ് സെപ്റ്റംബർ 15 മുതൽ ഡൗൺലോഡ് ചെയ്യാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്‌പെക്ടസിൽ വ്യക്തമാക്കിയിട്ടുണ്ട്. മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലുള്ള ടെസ്റ്റിൽ എല്ലാ കാറ്റഗറികളിലും 150 മാർക്കിന്റെ വീതം ചോദ്യങ്ങൾ ഉണ്ടാകും.

ചൈൽഡ് ഡവലപ്‌മെന്റ് & പെഡഗോഗി, മാത്തമാറ്റിക്‌സ്, ഇ.വി എസ്, ലാംഗ്വേജ് ഒന്ന് (മലയാളം, തമിഴ്, കന്നട), ലാംഗ്വേജ് രണ്ട് (ഇംഗ്ലീഷ്, അറബിക്) എന്നിവയാണ് കാറ്റഗറി ഒന്നിൽ (എൽ.പി) ചോദ്യങ്ങളായി ഉണ്ടാകുക. കാറ്റഗറി രണ്ടി (യു.പി) ലും 150 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ട് ഇതിൽ ചൈൽഡ് ഡവലപ്‌മെന്റ് & പെഡഗോഗി, മാത്തമാറ്റിക്‌സ്, സയൻസ് അല്ലെങ്കിൽ സോഷ്യൽ സയൻസ്, ലാംഗ്വേജ് ഒന്ന്, രണ്ട് എന്നിവയുടെ ചോദ്യങ്ങളാണ് ഉണ്ടാകുക. കാറ്റഗറി മൂന്ന് (ഹൈസ്‌ക്കൂൾ) അഡോളിസെൻസ് സൈക്കോളജി, ലാംഗ്വേജ്, സബ്ജക്ട് വിത്ത് പെഡഗോഗി എന്നിയുടെ 150 മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക. കാറ്റഗറി നാലിൽ ചൈൽഡ് ഡവലപ്‌മെന്റ് ആൻഡ് പെഡഗോഗി ലാംഗ്വേജ്, സബ്ജക്ട് സ്‌പെസിഫിക് പേപ്പർ എന്നിവയുടെ 150 ചോദ്യങ്ങൾ ആണ് ഉണ്ടാവുക. സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP