Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അദ്ധ്യാപകൻ ഒളിവിൽ; സംഭവം പുറത്തറിഞ്ഞത് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കൾ സ്‌കാനിങ് സെന്ററിൽ എത്തിച്ചപ്പോൾ; പ്രതിക്കെതിരെ ചുമത്തിയത് പോക്‌സോ, ബലാൽസംഗം എന്നീ വകുപ്പുകൾ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അദ്ധ്യാപകൻ ഒളിവിൽ; സംഭവം പുറത്തറിഞ്ഞത് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കൾ സ്‌കാനിങ് സെന്ററിൽ എത്തിച്ചപ്പോൾ; പ്രതിക്കെതിരെ ചുമത്തിയത് പോക്‌സോ, ബലാൽസംഗം എന്നീ വകുപ്പുകൾ

മറുനാടൻ മലയാളി ബ്യൂറോ

 മലപ്പുറം: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അദ്ധ്യാപകൻ ഒളിവിൽ. യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് അറബി അദ്ധ്യാപകനായ മസൂദ് പീഡിപ്പിച്ചത്. പോക്‌സോ, ബലാൽസംഗം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾക്കായി തേഞ്ഞിപ്പാലം പൊലിസ് തെരച്ചിൽ ഊർജ്ജിതമാക്കി. കുറച്ചു നാളായി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കൾ ഒരു സ്‌കാനിങ് സെന്ററിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയെന്ന് വ്യക്തമായത്. സ്‌കാനിങ് സെന്ററിൽ നിന്നാണ് തേഞ്ഞിപ്പലം പൊലീസ് സംഭവം അറിഞ്ഞത്. ഉടനടി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.

പ്രതിക്കെതിരെ പോക്‌സോ വകുപ്പും ഐപിസി 376 പ്രകാരം ബലാൽസംഗക്കുറ്റവും ചുമത്തിയിട്ടുണ്ട്. തേഞ്ഞിപ്പലം സിഐയുടെ നേതൃത്വത്തിലുള്ള സംഘം മസൂദിന്റെ വീട്ടിലെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തന്റെ ബന്ധുവായ മറ്റൊരു അദ്ധ്യാപകന്റെ വീട്ടിൽ എത്തിയപ്പോഴാണ് മസൂദ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം പൊലീസ് കേസെടുത്ത ശേഷമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ പറഞ്ഞു. മസൂദിനായി അന്വേഷണം ഊർജിതമാക്കിയതായി തേഞ്ഞിപ്പലം ഡിവൈഎസ്‌പി അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP