Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സരിതയുടെ സോളാർ കമ്പനി ഇപ്പോഴും 'ആക്ടീവ്'; ദേശീയ ശ്രദ്ധ നേടിയ തട്ടിപ്പു നടത്തിയിട്ടും ടീം സോളാറിനെ കരിമ്പട്ടികയിൽ പെടുത്തിയില്ല; ഉമ്മൻ ചാണ്ടി സർക്കാർ ഭയക്കുന്നത് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ

സരിതയുടെ സോളാർ കമ്പനി ഇപ്പോഴും 'ആക്ടീവ്'; ദേശീയ ശ്രദ്ധ നേടിയ തട്ടിപ്പു നടത്തിയിട്ടും ടീം സോളാറിനെ കരിമ്പട്ടികയിൽ പെടുത്തിയില്ല; ഉമ്മൻ ചാണ്ടി സർക്കാർ ഭയക്കുന്നത് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ

പത്തനംതിട്ട: കേരളത്തിൽ ഒന്നരവർഷമായി സജീവമായി നിൽക്കുന്ന വിവാദമാണ് സോളാർ തട്ടിപ്പു കേസ്. ഇപ്പോഴും തട്ടിപ്പിനെ കുറിച്ചുള്ള വാർത്തകൾ ഓരോ ദിവസവും പുറത്തുവരികയും ചെയ്യുന്നു. ടീം സോളാർ എന്ന കമ്പനി രൂപീകരിച്ചാണ് സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിപ്പു നടത്തിയത്. എന്നാൽ, സംസ്ഥാന സർക്കാറിലെ ഉന്നതർ ഉൾപ്പെട്ട തട്ടിപ്പായതിനാൽ കേസുകൾ ഓരോന്നായി തേച്ചുമാച്ച് കളയുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിലേക്ക് നീണ്ട ആരോപണമായതിനാൽ ഈ തട്ടിപ്പുവാർത്ത ദേശീയ തലത്തിൽ തന്നെ വാർത്തയാകുകയും ചെയത്ു. ഇങ്ങനെയൊക്കെ സംഭവിച്ചെങ്കിലും സരിതയുടെ 'ടീം സോളാർ' എന്ന കമ്പനി ഇപ്പോഴും നല്ല കമ്പനികളുടെ പട്ടികയിലാണ്.

സൗരോർജ പദ്ധതിയുടെ പേരിൽ നിരവധി ആളുകളിൽനിന്നും കോടികൾ തട്ടിയ ടീം സോളാർ കമ്പനിയെ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കരിമ്പട്ടികയിൽ പെടുത്താൻ ഇതുവരെ തയ്യാറായിട്ടില്ല. കരിമ്പട്ടികയിൽ ഉൾേെപ്പടണ്ട ടീം സോളാർ ഇപ്പോഴും 'ആക്ടിവ് കമ്പനി'കളുടെ പട്ടികയിലാണുള്ളതെണ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ കേന്ദ്ര കമ്പനികാര്യ വകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാർ നിർദ്ദേശിക്കാത്തതുകൊണ്ടാണ് ടീം സോളാറിനെ തട്ടിപ്പു കമ്പനികളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തത്. ടീം സോളാറിന്റെ പേരിൽ സരിത എസ്.നായർ നടത്തിയ തട്ടിപ്പിനെപ്പറ്റി കേന്ദ്ര കമ്പനികാര്യ വകുപ്പിനെ സംസ്ഥാന സർക്കാർ ഇതുവരെ അറിയിച്ചിട്ടില്ലെന്നതാണ് രസകരമായ കാര്യം.

അതേസമയം ഏറെ കോളിളക്കം സൃഷ്ടിച്ച തട്ടിപ്പുകേസ് ആയതിനാൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ഭയന്നാണ് ടീം സോളാറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തത്തതെന്നാണ് അറിയുന്നത്. 1956 ലെ കമ്പനികാര്യ നിയമം അനുസരിച്ചു കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനു കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട സ്ഥാപനമാണ് ടീം സോളാർ. ഇത്തരം കമ്പനികൾക്കെതിരേ കേസുകളുണ്ടായാൽ സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര കമ്പനികാര്യ വകുപ്പിനെ രേഖാമൂലം വിവരം അറിയിക്കണമെന്നാണു നിയമം.

തട്ടിപ്പ് തുടരാതിരിക്കാൻ ഇത്തരം കമ്പനികളെ കരിമ്പട്ടികയിൽപെടുത്തുകയാണ് തുടർനടപടി. എന്നാൽ രാജ്യമാകെ ഇളക്കി മറിച്ച സോളർ തട്ടിപ്പ് നടന്ന് വർഷം രണ്ടുകഴിഞ്ഞിട്ടും വിവരം കേന്ദ്രത്തെ അറിയിക്കാൻ സംസ്ഥാന ആഭ്യന്തരവകുപ്പ് തയാറായിട്ടില്ല. അതു കൊണ്ടാണ് ടീം സോളാർ ഇപ്പോഴും കമ്പനികാര്യ വകുപ്പിന് കീഴിലുള്ള ആക്ടിവ് കമ്പനികളുടെ പട്ടികയിൽ തുടരുന്നത്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര എൻഫോഴ്‌സ്‌മെന്റ്, ആദായനികുതി വകുപ്പ്, തുടങ്ങിയ വിവിധ കേന്ദ്ര എജൻസികളുടെ ഇടപെടലുകൾക്ക് തടയിടാൻ സംസ്ഥാന സർക്കാർ വിവരങ്ങൾ മറച്ചുവെക്കുകയാണെന്ന് ആക്ഷേപമുണ്ട്. ടിം സോളാറിനെ കരിമ്പട്ടികയിൽപെടുത്തുന്നത് തടയുകവഴി കേന്ദ്ര എജൻസികളുടെ ചോദ്യങ്ങൾക്ക് വിട്ടുകൊടുക്കാതെ സരിത നായരെ സംരക്ഷിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും സൂചനയുണ്ട്.

2012-13 കാലത്താണ് ടീം സോളാറിന്റെ തട്ടിപ്പുകൾ പുറം ലോകം അറിയുന്നത്. ലണ്ടൻ ആസ്ഥാനമായ ടീം സോളാർ എന്ന കമ്പനിയുടെ ഇന്ത്യയിലെ സഹോദര സ്ഥാപനമാണെന്ന് പ്രചരിപ്പിച്ചാണ് ഡയറക്ടർമാരായ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും വൻ വ്യവസായികളിൽ നിന്നും സംരംഭകരിൽ നിന്നും കോടിക്കണക്കിന് രൂപാ വിവിധ സൗരോർജ പദ്ധതികൾക്കായി സ്വരൂപിച്ചത്. ഇതിനായി സരിതാ എസ്.നായർ സംസ്ഥാന സർക്കാരിനേയും സ്വാധീനിച്ചിരുന്നതായാണ് ആരോപണം. സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതരേയും സ്വാധീനിക്കുന്നതിലും വിജയിച്ചു. ഈ പരിചയം സെക്രട്ടേറിയറ്റിന്റെ അകത്തളത്തിൽ വരെ സരിതയെകൊണ്ടെത്തിച്ചു.
പറഞ്ഞ കാലാവധിക്കുള്ളിൽ പദ്ധതി യാഥാർഥ്യമാകാഞ്ഞതിനെ തുടർന്ന് പല സംരംഭകരും പരാതിയുമായി എത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. സരിതാ എസ്.നായരും ബിജു രാധാകൃഷ്ണനും അകത്തായി.

സരിതയുമായി അടുത്ത ബന്ധം പുലർത്തിയ മുഖ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫ് അംഗമായ ജോപ്പൻ അടക്കമുള്ളവർ പൊലീസ് പിടിയിലായതോടെയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിവാദത്തിൽ ചാടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP