Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങൾ വാട്‌സ്ആപ്പ് വഴി പിതാവിന് അയച്ചു നൽകി ബ്ലാക്ക്മെയിൽ ശ്രമം; ടെക്നോപാർക്കിലെ ഐടി ജീവനക്കാരൻ അറസ്റ്റിൽ

പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങൾ വാട്‌സ്ആപ്പ് വഴി പിതാവിന് അയച്ചു നൽകി ബ്ലാക്ക്മെയിൽ ശ്രമം; ടെക്നോപാർക്കിലെ ഐടി ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം, നഗ്‌നചിത്രങ്ങൾ പിതാവിന് അയച്ചുനൽകിയ ഐടി ജീവനക്കാരൻ പിടിയിൽ. പത്തനംതിട്ട അടൂർ പെരിങ്ങനാട് പാറക്കൂട്ടം ഒഴുക്കുപ്പാറ വടക്കേതിൽ ആരോമൽ സദാനന്ദൻ (24) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പിതാവിന് വാട്ട്സാപിലൂടെ ആരോമൽ അയച്ചുകൊടുത്തു. തുടർന്ന് ദൃശ്യങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുമെന്നും അല്ലെങ്കിൽ ഒന്നരക്കോടി രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രണയം നടിച്ചാണ് ആരോമൽ പെൺകുട്ടിയെ വശത്താക്കിയത്. തിരുവനന്തപുരം ടെക്നോപാർക്കിലെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരനാണ് ആരോമൽ.

ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടിക്കാനുണ്ടെന്ന് അന്വേഷണഉദ്യോഗസ്ഥർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP