Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് നാല് ജില്ലകളിൽ താപനില ഉയർന്നേക്കും; ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

സംസ്ഥാനത്ത് നാല് ജില്ലകളിൽ താപനില ഉയർന്നേക്കും; ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ താപനില ഉയരാൻ സാധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഈ മുന്നറിയിപ്പു നൽകിയത്. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ, ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്നവയാണ്. ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യവും നിലനിൽക്കുന്നു. വരും ദിവസങ്ങളിലും കേരളം ചുട്ടുപൊള്ളുമെന്ന് വ്യക്തം.

സൂര്യതപം, സൂര്യാഘാതംപോലുള്ള ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പൊതു ജനങ്ങളോട് നിർദേശിച്ചു.നിർജലീകരണം ഒഴിവാക്കുന്നതിനായി ധാരാളമായി വെള്ളം കുടിക്കുകയും ഒരു ചെറിയ കുപ്പിയിൽ വെള്ളം കൈയിൽ കരുതുകയും വേണം. മറ്റ് നിർദേശങ്ങളും പാലിക്കണം. വേനൽ മഴയ്ക്കായി കേരളം, മാർച്ച് മാസം അവസാന വാരം വരെ കാത്തിരിക്കേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP