Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

കുത്തിയോട്ടവും പ്രദക്ഷിണവും കാണാനെത്തിയത് 25ഓളം പേർ; ആഘോഷങ്ങൾ ചുരുക്കി ചടങ്ങ് മാത്രം നടത്തിയിട്ടും ക്ഷേത്ര ഭാരവാഹികൾ അറസ്റ്റിലായി; തിരുവനന്തപുരത്ത് ശ്രീവരാഹം മുക്കോലയ്ക്കൽ ക്ഷേത്രം ഉത്സവത്തിനിടെ ഫോർട്ട് പൊലീസിന്റെ കരുതൽ ഇടപെടൽ

കുത്തിയോട്ടവും പ്രദക്ഷിണവും കാണാനെത്തിയത് 25ഓളം പേർ; ആഘോഷങ്ങൾ ചുരുക്കി ചടങ്ങ് മാത്രം നടത്തിയിട്ടും ക്ഷേത്ര ഭാരവാഹികൾ അറസ്റ്റിലായി; തിരുവനന്തപുരത്ത് ശ്രീവരാഹം മുക്കോലയ്ക്കൽ ക്ഷേത്രം ഉത്സവത്തിനിടെ ഫോർട്ട് പൊലീസിന്റെ കരുതൽ ഇടപെടൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് രോഗവുമായി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നിലനിൽക്കേ ഉത്സവച്ചടങ്ങുകളിൽ ആളുകൾ കൂടിയതുമായി ബന്ധപ്പെട്ട് ശ്രീവരാഹം മുക്കോലയ്ക്കൽ ദേവീക്ഷേത്രത്തിലെ ഭാരവാഹികൾ അറസ്റ്റിൽ. ക്ഷേത്രം പ്രസിഡന്റ് സോമൻനായർ, വൈസ് പ്രസിഡന്റ് സുരേഷ്‌കുമാർ, സെക്രട്ടറി വിജയകുമാർ, ട്രഷറർ കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കണ്ടാലറിയാവുന്ന 20 പേർക്കെതിരേ കേസെടുത്തതായും ഫോർട്ട് പൊലീസ് പറഞ്ഞു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ക്ഷേത്രത്തിലെ ഉത്സവം ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങ് മാത്രമായാണ് നടത്തിയത്. അതിന്റെ ഭാഗമായി വെള്ളിയാഴ്ച നടന്ന കുത്തിയോട്ടവും പ്രദിക്ഷണവും ചടങ്ങ് മാത്രമായി ചുരുക്കിയിരുന്നു.

എന്നാൽ, രാത്രി ഒൻപതോടെ പുറത്തുനിന്നും 25 ഓളം ആളുകൾ ചടങ്ങുകൾ കാണാൻ എത്തിയതോടെയാണ് പൊലീസ് കേസെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP