Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താൽകാലിക ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി വൈദ്യുതി വകുപ്പ്; തീരുമാനം പ്രളയത്തെ തുടർന്നുള്ള വൈദ്യുത കമ്മി പരിഹരിക്കാൻ; സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ 700 മെഗാവാട്ടിന്റെ കുറവ്

താൽകാലിക ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി വൈദ്യുതി വകുപ്പ്; തീരുമാനം പ്രളയത്തെ തുടർന്നുള്ള വൈദ്യുത കമ്മി പരിഹരിക്കാൻ; സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ 700 മെഗാവാട്ടിന്റെ കുറവ്

തിരുവനന്തപുരം: പ്രളയം മൂലം ഉൽപാദനത്തിലും കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതിയുടെ കുറവും പരിഹരിക്കാൻ സംസ്ഥാനത്ത് താൽക്കാലിക ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി. ഉപഭോഗം കൂടുതലുള്ള വൈകുന്നേരങ്ങളിലാണിതേർപ്പെടുത്തുക. വൈദ്യുതി കമ്മി പരിഹരിക്കുന്നത് വരെ ഇത് തുടരുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

പ്രളയത്തെ തുടർന്ന് പന്നിയാർ,ലോവർപെരിയാർ, പെരിങ്ങൽകുത്ത് എന്നിവ ഉൾപ്പെടെ ഏഴ് ജലവൈദ്യുതി നിലയങ്ങളും കുത്തുങ്കൽ, മണിയാർ തുടങ്ങിയ സ്വകാര്യ നിലയങ്ങളും പ്രവർത്തിക്കുന്നില്ല. ഇതുമൂലമുള്ള വൈദ്യുതി കമ്മി മറ്റ് നിലയങ്ങളിലെ ഉത്പാദനം കൂട്ടിയും കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതിയും കൊണ്ടാണ് മറികടന്നിരുന്നത്. എന്നാൽ ഇന്നലെ താൽച്ചറിൽ നിന്നും 200 മെഗാവാട്ടും കൂടംകുളത്തുനിന്നുള്ള 266 മെഗാവാട്ടും ലഭിക്കുന്നത് നിലച്ചു.ഇതോടെയാണ് ലോഡ് ഷെഡ്ഡിങ് വേണ്ടിവന്നത്.

സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ 700 മെഗാവാട്ടിന്റെ കുറവാണുള്ളത്. പവർ പർച്ചേസിലൂടെ ഇത് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും ലോഡ് ഷെഡ്ഡിങ് ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ട്. വൈകിട്ട് 6.30 മുതൽ 9.30 വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണമുണ്ടാകുക. സംസ്ഥാനത്തെ ജലവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിലെത്തിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്നുണ്ടെന്ന് കെ.എസ്.ഇ.ബി.പറഞ്ഞു. നിലവിൽ 65.19 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം. ജലവൈദ്യുതി നിലയങ്ങളിൽ നിന്നായി മൊത്തം 31.91 ദശലക്ഷം യൂണിറ്റാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി കേന്ദ്രപൂളിലും പുറമെ നിന്ന് വാങ്ങുന്ന വൈദ്യുതിയുമുപയോഗിച്ചാണ് നികത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP