Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരങ്ങാട്ടുപിള്ളിയിൽ സംഘർഷത്തിൽ അയവ്; സിബിയുടെ മൃതദേഹവുമായുള്ള നാട്ടുകാരുടെ പൊലീസ് സ്‌റ്റേഷൻ ഉപരോധം അവസാനിച്ചു; നഷ്ടപരിഹാരം ഉറപ്പ് നൽകി കളക്ടർ; പൊലീസിന്റെ വീഴ്ച റിപ്പോർട്ട് ചെയ്യുമെന്ന് ഐജിയും; മദ്യപാനികളെ കസ്റ്റഡിയിലെടുക്കും മുമ്പ് വൈദ്യപരിശോധന നടത്തണമെന്ന് ഡിജിപിയുടെ സർക്കുലർ

മരങ്ങാട്ടുപിള്ളിയിൽ സംഘർഷത്തിൽ അയവ്; സിബിയുടെ മൃതദേഹവുമായുള്ള നാട്ടുകാരുടെ പൊലീസ് സ്‌റ്റേഷൻ ഉപരോധം അവസാനിച്ചു; നഷ്ടപരിഹാരം ഉറപ്പ് നൽകി കളക്ടർ; പൊലീസിന്റെ വീഴ്ച റിപ്പോർട്ട് ചെയ്യുമെന്ന് ഐജിയും;  മദ്യപാനികളെ കസ്റ്റഡിയിലെടുക്കും മുമ്പ് വൈദ്യപരിശോധന നടത്തണമെന്ന് ഡിജിപിയുടെ സർക്കുലർ

കോട്ടയം: കോട്ടയത്ത് പൊലീസ് മർദ്ദനത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് യുവാവിന്റെ സ്വദേശമായ മരങ്ങാട്ടുപള്ളിയിൽ സംഘർഷത്തിന് അയവ്. മരങ്ങാട്ടുപിള്ളിയിൽ പൊലീസ് കസ്റ്റഡിയിലിരിക്കേ മരിച്ച സിബിയുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി സിബിയുടെ മൃതദേഹം മരങ്ങാട്ടുപിള്ളിയിലേക്കു കൊണ്ടുപോയി. അതിന് ശേഷം മൃതദേഹവുമായി പൊലീസ് സ്‌റ്റേഷൻ നാട്ടുകാർ ഉപരോധിച്ചു. ഇതേ തുടർന്നാണ് സംഘർഷാവസ്ഥ ഉണ്ടായത്. എന്നാൽ കളക്ടറും ഐജി അജിത് കുമാറും നൽകിയ ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു.

സിബിയുടെ കുടുംബത്തിന് എല്ലാ സഹായം നൽകുമെന്ന് കളക്ടർ അറിയിച്ചു. നഷ്ടപരിഹാരവും ഉറപ്പു നൽകി. സംഭവത്തിലെ പൊലീസിന്റെ വീഴ്ച റിപ്പോർട്ട് ചെയ്യുമെന്ന് ഐജിയും ഉറപ്പു നൽകി. ഇതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. നേരത്തെ പൊലീസിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. ഈ സംഘർഷത്തിനിടെ കല്ലേറുണ്ടായി. പൊലീസ് വാനിന്റെ ടയർ പ്രതിഷേധക്കാർ നശിപ്പിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ കനത്ത പൊലീസ് കാവൽ പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.

മരങ്ങാട്ടുപിള്ളി സിപിഐ(എം) ലോക്കൽ കമ്മിറ്റി ഓഫീസിൽ സിബിയുടെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. കസ്റ്റഡിമരണത്തിൽ പ്രതിഷേധിച്ചു തിങ്കളാഴ്ച ജില്ലയിൽ എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ തലക്കേറ്റ പരിക്കാണ് സിബിയുടെ മരണ കാരണമെന്ന് ഐ.ജി എം.ആർ അജിത് കുമാർ അറിയിച്ചു. അന്വേഷണം ദേശീയ മനുഷ്യാവകാശ മാനദണ്ഡങ്ങൾക്കനുസരിച്ചെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത സിബി കഴിഞ്ഞദിവസമാണ് മരണത്തിന് കീഴടങ്ങിയത്. പൊലീസിന്റെ ക്രൂര മർദനമേറ്റാണ് സിബി മരണപ്പെട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം.

എന്നാൽ സിബിയെ മർദ്ദിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. മരങ്ങാട്ടുപിള്ളി സ്വദേശിയായ 16 കാരനുമായുള്ള അടിപിടിയിലാണ് സിബിക്ക് തലക്ക് പരിക്കേറ്റതെന്നും അയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം, പൊലീസ് കസ്റ്റഡിയിലാണ് സിബിയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് കംപഌ്ന്റ് അഥോറിറ്റി ചെയർമാൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് നേരത്തെ അറിയിച്ചിരുന്നു.

ജൂൺ 29ന് വൈകീട്ട് ഏഴിന് മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ ഒരു പയ്യനുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പൊലീസത്തെി സിബിയെ ജീപ്പിലേക്ക് വലിച്ചിട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് ദൃക്‌സാക്ഷിയായ ഒരാൾ മൊഴിനൽകിയിട്ടുണ്ടെന്ന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു.

മദ്യപാനികളെ കസ്റ്റഡിയിലെടുക്കും മുമ്പ് വൈദ്യപരിശോധന നടത്തണമെന്ന് ഡിജിപി

മദ്യപിക്കുകയും തല്ലുണ്ടാക്കുകയും ചെയ്!തതിന് കസ്റ്റഡിയിലെടുക്കുന്നവരെ പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നതിന് മുമ്പ് വൈദ്യപരിശോധന നടത്തണമെന്ന് ഡിജിപിയുടെ സർക്കുലർ. വഴിയരികിൽ വീണു കിടക്കുന്നവരെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് വൈദ്യപരിശോധന നടത്തണമെന്ന് ഡിജിപിയുടെ സർക്കുലർ പറയുന്നു. മരങ്ങാട്ട് പള്ളി സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കുലർ. സിബിയെ വൈദ്യപരിശോധന നടത്താത്തതെന്ന് തെറ്റാണെന്ന് നേരത്തെ സെൻകുമാർ പറഞ്ഞിരുന്നു.

വൈദ്യപരിശോധനയിൽ മർദ്ദനമേറ്റിട്ടുണ്ടെന്നോ, ലഹരിഉപയോഗിച്ചിട്ടുണ്ടുന്നോ വ്യക്തമായാൽ അവരെ ആശുപത്രിയിൽ സൂക്ഷിക്കാൻ കേരള പൊലീസ് ആക്ട്47 നിഷ്‌കർഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രതപാലിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി എല്ലാ ഉദ്യോഗസ്ഥർക്കും സർക്കുലർ അയച്ചു.

മുന്നാംമുറ തിരികെ കൊണ്ടുവരാൻ ശ്രമമെന്ന് കോടിയേരി

മരങ്ങാട്ടുപിള്ളിയിൽ കസ്റ്റഡിയിൽ എടുത്ത യുവാവ് പൊലീസ് മർദനത്തെ തുടർന്നു മരിച്ച സംഭവത്തിൽ സർക്കാർ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുവാൻ ശ്രമിക്കുകയാണെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മൂന്നാം മുറ സംസ്ഥാനത്തു വീണ്ടും തിരികെ കൊണ്ടുവരാനാണു സർക്കാർ ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ എഡിജിപി ഋഷിരാജ് സിങ് ബഹുമാനിക്കാത്ത സംഭവത്തിൽ ചട്ടലംഘനം നടന്നിട്ടുണ്ടാ എന്ന കാര്യം പരിശോധിക്കേണ്ടതു സർക്കാരാണ്. മന്ത്രിയേ കാണുമ്പോൾ ഉദ്യോഗസ്ഥർ എഴുന്നേൽക്കേണ്ടത് ഔചിത്യപരമായി ചെയ്യേണ്ട കാര്യമാണെന്നും കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP