Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ് ലഷ്‌കർ ഭീകരർ തമിഴ്‌നാട്ടിലെത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്; ജാഗ്രതാ നിർദ്ദേശം; കോയമ്പത്തൂരിൽ എത്തിയത് അഞ്ച് ശ്രിലങ്കൻ തമിഴ് വംശജരും ഒരു പാക്കിസ്ഥാൻ സ്വദേശിയും

ആറ് ലഷ്‌കർ ഭീകരർ തമിഴ്‌നാട്ടിലെത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്; ജാഗ്രതാ നിർദ്ദേശം; കോയമ്പത്തൂരിൽ എത്തിയത് അഞ്ച് ശ്രിലങ്കൻ തമിഴ് വംശജരും ഒരു പാക്കിസ്ഥാൻ സ്വദേശിയും

മറുനാടൻ ഡെസ്‌ക്‌

കോയമ്പത്തൂർ; ശ്രീലങ്ക വഴി ആറ് ലഷ്‌കർ-ഇ-ത്വയിബ പ്രവർത്തകർ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. അഞ്ച് ശ്രിലങ്കൻ തമിഴ് വംശജരും ഒരു പാക്കിസ്ഥാൻ സ്വദേശിയുമുൾപ്പെടുന്ന സംഘം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ എത്തിയെന്നാണ് ഇന്റലിജൻസ് നൽകുന്ന നിർണായക വിവരം. അഫ്ഗാൻ ഭീകരരെ കശ്മീരിൽ വിന്യസിക്കുന്നതിനായി പാക്കിസ്ഥാൻ ശ്രമിക്കുന്നതായി നേരത്തെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നുഴഞ്ഞു കയറ്റം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂരിൽ ജാഗ്രതാ നിർദ്ദേശം നൽകി. ചെന്നൈയിലും പൊലീസ് പട്രോളിങ് ശക്തമാക്കിയതായി ചെന്നൈ പൊലീസ് കമ്മീഷണർ വ്യക്തമാക്കി.ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ഈ ഭീകരർ പാക് അധീന കശ്മീരിലൂടെ ജമ്മു കശ്മീരിലേക്ക് കടക്കാൻ ശ്രമിക്കുന്നതായും ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP