Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലശേരിയിൽ വൻ ബോംബ് സ്‌ഫോടനം; മൂന്നു പേർക്ക് ഗുരുതര പരിക്ക്; പൊട്ടിത്തെറിച്ചത് പൈപ്പ് ബോംബെന്ന് പ്രാഥമിക നിഗമനം; സ്‌ഫോടനം ബിജെപി ഓഫീസിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ  

തലശേരിയിൽ വൻ ബോംബ് സ്‌ഫോടനം; മൂന്നു പേർക്ക് ഗുരുതര പരിക്ക്; പൊട്ടിത്തെറിച്ചത് പൈപ്പ് ബോംബെന്ന് പ്രാഥമിക നിഗമനം; സ്‌ഫോടനം ബിജെപി ഓഫീസിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ   

മറുനാടൻ ഡെസ്‌ക്‌

തലശേരി: തലശേരി നഗരമധ്യത്തിലുണ്ടായ വൻ ബോംബ് സ്‌ഫോടനത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മുകുന്ദ മല്ലർ റോഡിൽ ബിജെപി ഓഫീസിനു സമീപത്ത് ആളൊഴിഞ്ഞ പറമ്പിലാണ് സ്‌ഫോടനം നടന്നത്. ഇന്ന് രാവിലെ 12ഓടയാണ് ഉഗ്ര ശബ്ദത്തിൽ സ്‌ഫോടനം ഉണ്ടായതായി അറിയുന്നത്. പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തലശേരിയിലെ പൂജാ സ്റ്റോറിലേക്ക് പച്ചിലമരുന്നുകൾ ശേഖരിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ കൊല്ലം സ്വദേശി സക്കീർ (36), പേരാമ്പ്ര കരി കുളത്തിൽ പ്രവീൺ (33), വേളം പുളിയർ കണ്ടി റഫീഖ് (34) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിൽ പ്രവീണിന്റെ മൂക്ക് ചിതറിയ നിലയിലാണുള്ളത്. സക്കീറിന്റെ ഇരുകാലുകൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. റഫീഖിന്റെ കേൾവി ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്.

സ്‌ഫോടനത്തിനു പിന്നിൽ ബിജെപിയാന്നെന്ന് എ.എൻ ഷംസീർ എംഎൽഎ ആരോപിച്ചു. ബിജെപി വലിയ അക്രമത്തിന് കോപ്പു കൂട്ടുന്നുവെന്നാണ് സ്‌ഫോടനം നൽകുന്ന സൂചനയെന്നും ഷംസീർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP