Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല സ്ത്രീപ്രവേശനം: സുപ്രീം കോടതി വിധി നടപ്പായാൽ താന്ത്രിക കർമങ്ങൾ മുടങ്ങും; ക്ഷേത്ര ചൈതന്യത്തിന് ലോപവും ക്ഷേത്ര നടത്തിപ്പിന് ഭംഗവും വരും; മുന്നറിയിപ്പുമായി തന്ത്രിമാർ

ശബരിമല സ്ത്രീപ്രവേശനം: സുപ്രീം കോടതി വിധി നടപ്പായാൽ താന്ത്രിക കർമങ്ങൾ മുടങ്ങും; ക്ഷേത്ര ചൈതന്യത്തിന് ലോപവും ക്ഷേത്ര നടത്തിപ്പിന് ഭംഗവും വരും; മുന്നറിയിപ്പുമായി തന്ത്രിമാർ

മറുനാടൻ മലയാളി ബ്യൂറോ

പന്തളം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പായാൽ താന്ത്രിക കർമങ്ങൾക്ക് മുടക്കം രുമെന്ന് തന്ത്രിമാർ. വിധി നടപ്പിലായാൽ ക്ഷേത്ര ചൈതന്യത്തിന് ലോപം സംഭവിപ്പിക്കുമെന്നും ക്ഷേത്ര നടപ്പിന് ഭംഗം വരുമെന്നും തന്ത്രിമാർ വ്യക്തമാക്കി. പന്തളം കൊട്ടാരം പ്രതിനിധികളോടൊപ്പം സംയുക്തമായി വിളിച്ചു ചേർത്ത വാർത്താ മ്മേളനത്തിൽ തന്ത്രിമാരായ കണ്ഠര് മോഹനർ, മഹേഷർ, രാജീവർ എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകുമെന്നും അടുത്ത ഒന്നാം തിയതിക്ക് മുമ്പ് കോടതിയെ സമീപിക്കുമെന്നും തന്ത്രി കുടുംബം വ്യക്തമാക്കി. വിധിയിലെ ആചാരങ്ങളെ ബാധിക്കുന്ന ഭാഗങ്ങൾ റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടും. നുേരത്തെ എൻ.എസ്.എസും റിവ്യു ഹർജിയുമായി കോടതിയെ സമീപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം പ്രളയനാശത്തിൽ നിന്ന് പമ്പാ ത്രിവേണിയെ പുനരുജ്ജീവിപ്പിക്കാനുള്ള പണികൾക്കു മഴ വീണ്ടും ശക്തിയാർജിച്ചത് തിരിച്ചടിയായി. പമ്പാമണൽപ്പുറത്തിന്റെ പകുതിയിലേറെ ഭാഗവും നദിയായി മാറി. ജലനിരപ്പ് ഉയർന്നു തുടങ്ങിയതോടെ പമ്പാ ഗണപതി കോവിലിന്റെ പടിക്കെട്ടിനോടു ചേർന്ന ഭാഗത്തു മണൽചാക്ക് അടുക്കി സംരക്ഷിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP