Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാങ്ക് വിളിക്കാനാഗ്രഹിച്ച പെൺകുട്ടിയുടെ കഥ പറഞ്ഞ 'കിത്താബ്' നാടക വിവാദം; സാംസ്‌കാരിക നായകരുടെ മൗനം അപലപനീയമെന്ന് തപസ്യ കലാ സാഹിത്യവേദി; റഫീഖ് മംഗലശ്ശേരി തന്റെ കഥ വളച്ചൊടിച്ചെന്നും ഇസ്ലാമികഫോബിയ ശക്തിപ്പെടുത്താൻ ഉപയോഗിച്ചെന്നുമുള്ള ഉണ്ണി ആറിന്റെ പ്രസ്താവന ഭീരുത്വവും അന്തസ്സില്ലായ്മയെന്നം കലാ സാഹിത്യവേദി

വാങ്ക് വിളിക്കാനാഗ്രഹിച്ച പെൺകുട്ടിയുടെ കഥ പറഞ്ഞ 'കിത്താബ്' നാടക വിവാദം; സാംസ്‌കാരിക നായകരുടെ മൗനം അപലപനീയമെന്ന് തപസ്യ കലാ സാഹിത്യവേദി; റഫീഖ് മംഗലശ്ശേരി തന്റെ കഥ വളച്ചൊടിച്ചെന്നും ഇസ്ലാമികഫോബിയ ശക്തിപ്പെടുത്താൻ ഉപയോഗിച്ചെന്നുമുള്ള ഉണ്ണി ആറിന്റെ പ്രസ്താവന ഭീരുത്വവും അന്തസ്സില്ലായ്മയെന്നം കലാ സാഹിത്യവേദി

കോഴിക്കോട്: ഇസ്ലാമിക വികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം ഉയർന്ന കിത്താബ് നാടകന് പിന്തുണയുമായി തപസ്യ കലാ സാഹിത്യവേദി രംഗത്തെത്തി. തപസ്യയുടെ ഉത്തരമേഖലാ പ്രവർത്തകയോഗമാണ് ഈ വിഷയത്തിൽ സാംസ്കാരിക ബുദ്ധീജിവികളുടെ മൗനത്തെ വിമർശിച്ചു കൊണ്ട് രംഗത്തുവന്നത്. കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ കുട്ടികൾ അവതരിപ്പിച്ച 'കിത്താബ്' എന്ന നാടകമാണ് വിവാദത്തിന് വഴിവെച്ചത്. ഇസ്ലാമിക മതമൗലികവാദികൾ ഉയർത്തിയ പ്രതിഷേധത്തിന് മുന്നിൽ സാംസ്‌കാരികരംഗത്തെ ബുദ്ധിജീവികൾ അവലംബിച്ച മൗനമാണ് വിമർശനത്തിന് കാരണമായത്.

അപലപനീയമാണെന്ന് പള്ളിയിൽ കയറി ബാങ്ക് വിളിക്കാനാഗ്രഹിച്ച പെൺകുട്ടിയുടെ കഥ അവതരിപ്പിച്ചത് ഇസ്ലാമിക വിശ്വാസത്തെ അപമാനിക്കാനാണെന്ന വാദമുയർത്തിയാണ് ഇസ്ലാമികസംഘടനകൾ നാടകത്തിനെതിരെ വാളോങ്ങിയത്. കഥാകൃത്തായ ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയുടെ സ്വതന്ത്രാവിഷകാരമായ കിത്താബ് എന്ന നാടകത്തിനെതിരെ ഉയർന്ന പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ വക്താക്കളായി എന്നും രംഗത്തുവരാറുള്ള ഇടതുപക്ഷ എഴുത്തുകാരും ചിന്തകരും. ഇത് ഏകപക്ഷീയമായ മതപ്രീണനവും തികഞ്ഞ കാപട്യവുമാണ്.

എസ്. ഹരീഷ് എഴുതിയ മീശ നോവലിലെ സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവും ഹിന്ദു വിരുദ്ധവുമായ പരാമർശങ്ങളെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമായി പ്രോത്സാഹിപ്പിച്ച എഴുത്തുകാരുടെ ഇപ്പോഴത്തെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്നും കുറ്റപ്പെടുത്തി. തന്റെ കഥ സംവിധായകൻ റഫീഖ് മംഗലശ്ശേരി വളച്ചൊടിച്ചെന്നും ഇസ്ലാമികഫോബിയ ശക്തിപ്പെടുത്താൻ ഉപയോഗിച്ചെന്നുമുള്ള ഉണ്ണി ആറിന്റെ പ്രസ്താവന ഭീരുത്വവും അന്തസ്സില്ലായ്മയുമാണ്. മതാചാരങ്ങളെയും വിശ്വാസങ്ങളെയും ബോധപൂർവം കളങ്കപ്പെടുത്തുന്നത് സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞ് എഴുത്തുകാർ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും തപസ്യ യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി യു.പി. സന്തോഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി. ഉണ്ണിക്ഷൻ, അനൂപ് കുന്നത്ത്, ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഉള്ളൂർ എം. പരമേശ്വരൻ, കെ. സച്ചിദാനന്ദൻ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP