Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക്ഡൗണിൽ പുറത്തിറങ്ങാത്ത കുടുംബങ്ങൾക്ക് സമ്മാനം; താഴേക്കാട് ഗ്രാമപ്പഞ്ചായത്ത് സമ്മാനമായി നൽകുന്നത് സ്വർണ നാണയം മുതൽ വാഷിങ് മെഷീൻ വരെ

ലോക്ക്ഡൗണിൽ പുറത്തിറങ്ങാത്ത കുടുംബങ്ങൾക്ക് സമ്മാനം; താഴേക്കാട് ഗ്രാമപ്പഞ്ചായത്ത് സമ്മാനമായി നൽകുന്നത് സ്വർണ നാണയം മുതൽ വാഷിങ് മെഷീൻ വരെ

സ്വന്തം ലേഖകൻ

മലപ്പുറം: ലോക്ക്ഡൗണിൽ പുറത്തിറങ്ങാത്ത കുടുംബങ്ങൾക്ക് താഴേക്കാട് ഗ്രാമപഞ്ചായത്ത് സമ്മാനങ്ങൾ പ്രഖ്യാപിച്ചു. ഏഴുമുതൽ ലോക്ക്ഡൗൺ അവസാനിക്കുന്ന 14 വരെ വീട്ടിൽനിന്ന് പുറത്തിറങ്ങാത്ത കുടുംബങ്ങൾക്കാണ് ഗ്രാമപ്പഞ്ചായത്ത് സമ്മാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

വീട്ടിലെ ഒരാൾപോലും പുറത്തിറങ്ങാത്തവർക്കാണ് സമ്മാനം. ഒന്നാംസമ്മാനം സ്വർണനാണയവും രണ്ടാംസമ്മാനം ഫ്രിഡ്ജും മൂന്നാംസമ്മാനം വാഷിങ് മെഷീനുമാണ്. കൊറോണ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സമ്മാനപദ്ധതി. വാർഡ്തലത്തിൽ രൂപവത്കരിച്ച കർമസമിതികൾ കുടുംബങ്ങളെ നിരീക്ഷിച്ചാണ് വിജയികളെ കണ്ടെത്തുക.

ഇതിന്റെ ഭാഗമായിച്ചേർന്ന യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. നാസർ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് തെക്കേക്കര മറിയക്കുട്ടി, വാർഡ് അംഗങ്ങളായ ഹൈദ്രസ് ഹാജി, കപ്പൂർ സൗദ, എ.കെ. ഹംസ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ.എ. സാഹിർ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP