Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; മരണം ഖത്തറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കുന്നതിനിടെ; അപകടം സൗദിക്ക് പോകും വഴി

ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; മരണം ഖത്തറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കുന്നതിനിടെ; അപകടം സൗദിക്ക് പോകും വഴി

കോഴിക്കോട്; ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് മുക്കം സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മുക്കം പൂളപ്പൊയിൽ പാലാട്ടുപറമ്പിൽ വടക്കേകണ്ടി കാസിം ഹാജിയുടെ മകൻ അബ്ദുൽ മുത്തലിബാണ് ബുധനാഴ്ച ഖത്തറിൽ വെച്ച് മരിച്ചത്. ഒരാഴ്ച മുമ്പുണ്ടായ വാഹനാപകടത്തെ തുടർന്ന് ഖത്തറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കുന്നതിനിടെയാണ് ബുധനാഴ്ച മുത്തലിബ് മരണപ്പെട്ടത്.

നാളെ പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം മുക്കത്തെ വീട്ടിലെത്തിച്ചതിന് ശേഷം രാവിലെ 7.30ന് പൂളപ്പൊയിൽ ജുമാമസ്ജിദിൽ ഖബറടക്കും. ഒരാഴ്ച മുമ്പ് ഖത്തറിൽ നിന്ന് റോഡ് മാർഗം സൗദിയിലേക്ക് പോകുന്നതിനിടെയാണ് മുത്തലിബ് സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. തുടർന്ന് അവിടെ തന്നെയുള്ള ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ അവിടെ തന്നെ തുടരുകയായിരുന്നു. റുഖിയയാണ് മുത്തലിബിന്റെ മാതാവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP