Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നു വയസ്സുകാരന്റെ കണ്ണീരിനു മുന്നിൽ മനംനൊന്ത് ആന; രക്ഷപ്പെടുത്തിയത് അച്ഛന്റെ ജീവൻ

മൂന്നു വയസ്സുകാരന്റെ കണ്ണീരിനു മുന്നിൽ മനംനൊന്ത് ആന; രക്ഷപ്പെടുത്തിയത് അച്ഛന്റെ ജീവൻ

മറുനാടൻ മലയാളി ഡസ്‌ക്‌

മറയൂർ: മൂന്നു വയസ്സുകാരന്റെ കണ്ണീരിനു മുന്നിൽ മനംനൊന്ത് ആന. ഇരുചക്ര വാഹനവുമായി ആനയ്ക്കു മുന്നിൽ മറിഞ്ഞുവീണ ഗണേശനെ ആന ചുമലിൽ പിടിച്ചു വലിച്ചെടുക്കുന്നതിനിടിലായിരുന്നു ഒപ്പം വീണ മകൻ മണി അലറിക്കരഞ്ഞത്. ആ മൂന്നു വയസ്സുകതാരന്റെ കരച്ചിൽ കണ്ട് മനം നൊന്ത ആന പിടി വിട്ടു പിന്നോട്ടു മാറി.

ബുധനാഴ്ച വൈകിട്ടോടെയാണ് വെട്ടുകാട് ഭാഗത്ത് മൂന്നുവയസുകാരന്റെ നിലവിളിയിൽ ആനയിൽ നിന്നും അച്ഛന്റെ ജീവൻ രക്ഷിക്കാനിടായായ സംവം ഉണ്ടായത്. കോവിൽക്കടവിൽ നിന്നും കാന്തല്ലൂരിലേക്കു മടങ്ങുകയായിരുന്നു പുത്തൂർ സ്വദേശി ഗണേശനും(32) മകൻ മണി (3)യും. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവെ വൈകിട്ട് ഏഴുമണിയോടെ വെട്ടുകാടുഭാഗത്ത് കാട്ടാന ഇവർക്കു നേരേ പാഞ്ഞടുക്കുകയായിരുന്നു.
മരങ്ങൾക്കിടയിൽ നിന്നു ചീറിവന്ന ആനയെ കണ്ട് ഗണേശൻ വാഹനം തിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അച്ഛനും മകനും ആനയ്ക്കു മുന്നിൽ വീണു.

തുടർന്ന് വാഹനത്തിന്റെ അടിയിൽ കാലുകൾ കുടുങ്ങിയതിനാൽ എഴുന്നേറ്റു മാറാൻ പറ്റിയില്ല. ഈ സമയം, കാട്ടാന ഗണേശന്റെ ചുമലിൽ പിടിച്ചു. വലിച്ചടിക്കാനൊരുങ്ങിയപ്പോൾ മണി ഭീതിയോടെ അലറിവിളിച്ചു. ഇതോടെ ആന പിന്നോട്ടു വലിയുകയായിരുന്നു.
ആനയ്ക്കും മരണത്തിനുമിടയിൽനിന്നു ഗണേശനെ രക്ഷിച്ചത് മണിയുടെ നിലവിളി ഒന്നു മാത്രമാണ്. വാഹനം വീണ് കാലിനു ചെറിയ മുറിവുണ്ടായതല്ലാതെ ഗണേശനും മണിക്കും മറ്റു പരുക്കൊന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP