Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതി ആശുപത്രിയിലെത്തിയത് കടുത്ത പ്രസവവേദനയുമായി; യുവതിയുടെ വയറ്റിൽ വെള്ളം മാത്രമെന്നും ഗർഭിണിയല്ലെന്നും ഡോക്ടർ; താൻ പ്രസവിച്ച കുഞ്ഞിനെ കിട്ടണമെന്ന് പറഞ്ഞ് യുവതിയും ബന്ധുക്കളും ബഹളവും തുടങ്ങി; തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

യുവതി ആശുപത്രിയിലെത്തിയത് കടുത്ത പ്രസവവേദനയുമായി; യുവതിയുടെ വയറ്റിൽ വെള്ളം മാത്രമെന്നും ഗർഭിണിയല്ലെന്നും ഡോക്ടർ; താൻ പ്രസവിച്ച കുഞ്ഞിനെ കിട്ടണമെന്ന് പറഞ്ഞ് യുവതിയും ബന്ധുക്കളും ബഹളവും തുടങ്ങി; തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ യുവതി കുഞ്ഞിന് ജന്മം നൽകിയില്ല. കടുത്ത വേദനയുമായി എത്തിയ യുവതി തന്റെ കുഞ്ഞിനെ ലഭിക്കണം എന്ന് പറഞ്ഞ് ബഹളം വെക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലെത്തിയ യുവതി ഗർഭിണിയേ ആയിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ഇതേച്ചൊല്ലിയുള്ള തർക്കം പി്‌നനീട് ആശുപത്രിയിൽ വലിയ ബഹളത്തിനു കാരണമായി.

തൃശ്ശൂർ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഏങ്ങണ്ടിയൂർ സ്വദേശിയായ യുവതി പ്രസവവേദനയുമായി ആശുപത്രിയിലെത്തിയതിനെത്തുടർന്ന് ഡോക്ടർ സ്‌കാനിങ്ങിന് നിർദ്ദേശിച്ചു. എന്നാൽ സ്‌കാനിങ്ങിൽ ഗർഭം കണ്ടെത്താനായില്ല. തുടർന്നായിരുന്നു ആശുപത്രിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

യുവതിയുടെ സഹോദരനടക്കം ബന്ധുക്കളെത്തി ആശുപത്രിയിൽ ബഹളം വെച്ചു. വീർത്ത വയറുമായെത്തിയ യുവതിയെ ലേബർ റൂമിലേക്ക് കയറ്റിയെന്നും വയറ്റിൽ നിന്നും വെള്ളം മാത്രമാണ് ലഭിച്ചതെന്ന് ഡോക്ടർ പറഞ്ഞതെന്നും തങ്ങൾക്ക് കുട്ടിയെ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ബന്ധുക്കളുടെ ബഹളം. എന്നാൽ സ്ത്രീ ഗർഭിണിയേയല്ലെന്നുമാണ് ആശുപത്രി അധികൃതരുടെ പക്ഷം.

ബഹളത്തെത്തുടർന്ന് പൊലിസെത്തി യുവതിയെ തൃത്തല്ലൂരിലെ കമ്മ്യൂണിറ്റി സെന്ററിലേക്ക് കൂടുതൽ പരിശോധനക്കായി പറഞ്ഞു വിട്ടു. ഇവിടെ നിന്നുള്ള പ്രാഥമിക പരിശോധനയിൽ പ്രസവത്തിന്റെതായ ലക്ഷണങ്ങൾ കാണാത്തതിനെത്തുടർന്ന് കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP