Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗമിനി ജെയിനിനെ മേയർ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് എറണാകുളം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ; ജില്ലാ നേതൃത്വത്തിന്റെ വികാരം കെപിസിസി പ്രസിഡന്റിനെ ധരിപ്പിക്കുമെന്നും നേതൃമാറ്റം സംബന്ധിച്ച് ഘടകകക്ഷികളുമായി ചർച്ച ചെയ്യുമെന്നും വി ഡി സതീശൻ

സൗമിനി ജെയിനിനെ മേയർ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് എറണാകുളം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ; ജില്ലാ നേതൃത്വത്തിന്റെ വികാരം കെപിസിസി പ്രസിഡന്റിനെ ധരിപ്പിക്കുമെന്നും നേതൃമാറ്റം സംബന്ധിച്ച് ഘടകകക്ഷികളുമായി ചർച്ച ചെയ്യുമെന്നും വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സൗമിനി ജെയിനിനെ കൊച്ചി മേയർ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ. നഗരസഭയിലെ നിലവിലെ സാഹചരൃം ചർച്ച ചെയ്യാൻ ജില്ലയിലെ മുതിർന്ന നേതാക്കളായ വിഡി സതീശൻ, കെ.വി തോമസ്, കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ, ടിജെ വിനോദ്, പിടി തോമസ് തുടങ്ങിയവർ യോഗം ചേർന്ന ശേഷമാണ് കൊച്ചി കോർപറേഷൻ ഭരണത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയത്.

ജില്ലാ നേതൃത്വത്തിന്റെ വികാരം കെപിസിസി പ്രസഡന്റിനെ ധരിപ്പിക്കും. കോർപറേഷനിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഘടക കക്ഷികളുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തുമെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ദിവസത്തെ വെള്ളക്കെട്ടും തെരഞ്ഞെടുപ്പിൽ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്റെയും പേരിൽ മേയർക്കും കോർപ്പറേഷനും എതിരെ വലിയ വിമർശനമാണ് കോൺഗ്രസിന് ഉള്ളിൽ നിന്നും പുറത്തു നിന്നും ഉയർന്നത്. മേയർ രാജി വെക്കണമെന്നും ആവശ്യമുയർന്നിരുന്നു.

എന്നാൽ എറണാകുളത്തെ നിറം മങ്ങിയ പ്രകടനത്തിന്റെ പേരിൽ മേയറെ മാറ്റില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാടെടുത്തു. മേയറെ മാത്രമായി ബലിമൃഗമാക്കാനില്ലെന്നും വിജയമായാലും പരാജയമായാലും ഉത്തരവാദിത്തം കൂട്ടുത്തരവാദിത്തമാണെന്നും വ്യക്തമാക്കി മുല്ലപ്പള്ളി രംഗത്തെത്തിയതോടെ ജില്ലാ കോൺഗ്രസ് നേതൃത്വം മേയർക്കെതിരെ പരസ്യമായി തന്നെ രംഗത്ത് വരികയായിരുന്നു. മേയറെ മാറ്റണമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നാണ് ഇന്ന് നടന്ന മുതിർന്ന നേതാക്കളുടെ യോഗം നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP