Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറ്റനാളിൽ അക്കൗണ്ടിൽ വന്നുമറിഞ്ഞത് കോടികൾ; ഉടമയറിയാതെ പണം ചോർത്തലും; കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ജീവനക്കാരുടെ ശമ്പള അക്കൗണ്ടിലെ മറിമായം വിശദീകരിക്കാതെ ബാങ്കുകാർ; തിങ്കളാഴ്ച രണ്ടിലൊന്നറിയാൻ തീരുമാനിച്ച് ജീവനക്കാർ

ഒറ്റനാളിൽ അക്കൗണ്ടിൽ വന്നുമറിഞ്ഞത് കോടികൾ; ഉടമയറിയാതെ പണം ചോർത്തലും; കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ജീവനക്കാരുടെ ശമ്പള അക്കൗണ്ടിലെ മറിമായം വിശദീകരിക്കാതെ ബാങ്കുകാർ; തിങ്കളാഴ്ച രണ്ടിലൊന്നറിയാൻ തീരുമാനിച്ച് ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ശനിയും ഞായറുമായതുകൊണ്ട് ബാങ്കിൽ നേരിട്ടുപോകാൻ കഴിഞ്ഞില്ല. ഏതായാലും ഇന്നറിയാം സംഗതി എന്താണെന്ന്.തങ്ങളുടെ അക്കൗണ്ടിലേക്ക് കോടികളുടെ നിക്ഷേപം ഒരുദിവസം കൊണ്ട് കോടികളുടെ നിക്ഷേപം വന്നത് എങ്ങനെയന്ന് അറിയാതെ അന്തിച്ചിരിക്കുകയാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ജീവനക്കാർ. ഇരുപതോളം പേരുടെ ശമ്പള അക്കൗണ്ടിലേക്കാണ് കോടികളുടെ നിക്ഷേപം വന്നതായി സ്റ്റേറ്റ്മെന്റ് കിട്ടിയത്.

കഴിഞ്ഞദിവസം ഒരു ആര്യവൈദ്യശാലാ ജീവനക്കാരിയുടെ എസ്.ബി.ഐ. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പ്രകാരം 97 ലക്ഷത്തിൽപ്പരം രൂപ അക്കൗണ്ടിലേക്ക് വന്നിരുന്നു. എന്നാൽ സ്വന്തം ശമ്പളത്തുകപോലും അതിൽനിന്ന് എടുക്കാൻ കഴിയുന്നുമില്ല. ഇതേത്തുടർന്നാണ് കാര്യമെന്തെന്നറിയാതെ പലരും പരാതിയുമായി രംഗത്തെത്തിയത്.

മിക്കവരുടെയും അക്കൗണ്ടിലേക്ക് 90 ലക്ഷം മുതൽ ഒരു കോടി രൂപവരെ നിക്ഷേപിച്ചതായാണ് അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ കാണിക്കുന്നത്. അതേസമയം ഒരാൾക്കും ഒരു രൂപപോലും പിൻവലിക്കാനാവുന്നുമില്ല. പുതിയ മാസം പിറന്നിട്ട് സ്വന്തം ശമ്പളംപോലും പിൻവലിക്കാനാവാതെ പ്രതിസന്ധിയിലാണ് ഇവർ. കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ജീവനക്കാരുടെ ശമ്പള അക്കൗണ്ട് കോട്ടയ്ക്കൽ എസ്.ബി.ഐ ശാഖയിലാണ്.
ചിലരുടെ അക്കൗണ്ടിൽ ഒരുകോടിയോളം രൂപ നിക്ഷേപിച്ചതായും അതിൽ 1,500 ഉം 2,000 വും രൂപ പിൻവലിച്ചതായും കാണിക്കുന്നത് സംഗതി ഗൗരവമാക്കുന്നു. അക്കൗണ്ട് ഉടമയറിയാതെ പണം പിൻവലിക്കുന്നത് എങ്ങനെയെന്നാണ് ജീവനക്കാരുടെ ചോദ്യം.

ബാങ്ക് അധികൃതരെ ഫോണിൽ വിളിച്ചെങ്കിലും അങ്ങനെയൊരു സംഭവമില്ലെന്നായിരുന്നു മറുപടി. തങ്ങളുടെ കൈയിൽ സ്റ്റേറ്റ്മെന്റുണ്ടെന്ന് പറയുമ്പോൾ കൃത്യമായ വിശദീകരണം നൽകാതെ ബാങ്കധികൃതർ ഉരുണ്ടുകളിക്കുന്നത് ഇവരിൽ ആശങ്കയും സംശയവും ജനിപ്പിക്കുന്നു. പിന്നീട് ബാങ്ക് അധികൃതരെ വിളിക്കുമ്പോൾ ഫോണെടുക്കുന്നില്ലെന്നു മാത്രമല്ല ഫോൺ വിളികളെ തടയുന്ന തരത്തിൽ ഫോണിൽ സംവിധാനംചെയ്തിരിക്കുകയാണെന്നും ജീവനക്കാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP