Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് ദിവസമായി മദ്യം ലഭിക്കാത്തതോടെ വിഭ്രാന്തി കാട്ടിയശേഷം അക്രമാസക്തമായി: വീട്ടിലുള്ളവരെ മർദ്ദിച്ച ശേഷം സമീപവാസികളെയും ആക്രമിച്ചു; വീട്ടിൽ നിന്നും ഇറങ്ങിയോടിയ യുവാവിനെ കീഴ്‌പ്പെടുത്തിയത് ബലപ്രയോഗത്തിലൂടെ; മദ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് വീട്ടിലും നാട്ടിലും ഭീതി സൃഷ്ടിച്ച യുവാവിനെ പിടികൂടി ഡീ അഡിക്ഷൻ സെന്ററിലേക്ക് മാറ്റി

രണ്ട് ദിവസമായി മദ്യം ലഭിക്കാത്തതോടെ വിഭ്രാന്തി കാട്ടിയശേഷം അക്രമാസക്തമായി: വീട്ടിലുള്ളവരെ മർദ്ദിച്ച ശേഷം സമീപവാസികളെയും ആക്രമിച്ചു; വീട്ടിൽ നിന്നും ഇറങ്ങിയോടിയ യുവാവിനെ കീഴ്‌പ്പെടുത്തിയത് ബലപ്രയോഗത്തിലൂടെ; മദ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് വീട്ടിലും നാട്ടിലും ഭീതി സൃഷ്ടിച്ച യുവാവിനെ പിടികൂടി ഡീ അഡിക്ഷൻ സെന്ററിലേക്ക് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല : മദ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് വീട്ടിലും നാട്ടിലും ഭീതി സൃഷ്ടിച്ച യുവാവിനെ എക്‌സൈസ് സംഘമെത്തി ഡീ അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. വള്ളംകുളം പാടത്തും പാലം സ്വദേശിയായ മനീഷ് കെ മാത്യു എന്ന മുപ്പതുകാരനെയാണ് ഡീ അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയത്. രണ്ട് ദിവസമായി മദ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് വിഭ്രാന്തി കാട്ടിയിരുന്ന യുവാവ് വെള്ളിയാഴ്ചയോടെ അക്രമാസക്തനാകുകയായിരുന്നു.

വീട്ടിലുള്ളവർക്ക് നേരേ ആക്രമത്തിന് മുതിർന്നതോടെ സമീപ വാസികൾ പ്രശ്‌നത്തിൽ ഇടപെട്ടു. ഇതോടെ നാട്ടുകാർക്ക് നേരെയും ആക്രമണത്തിന് മുതിർന്ന ശേഷം ഇയാൾ വീട്ടിൽ നിന്നും ഇറങ്ങിയോടി. പിന്നാലെ ഓടിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയ യുവാവിനെ രാത്രി എട്ട് മണിയോടെ എക്‌സൈസ് സംഘത്തിന് കൈമാറുകയായിരുന്നു. മദ്യം ലഭിക്കാതായതായതിനെ തുടർന്ന് ഇന്നലെ കരിമുൾ പെരിങ്ങാല ചായ്ക്കര സ്വദേശി മുരളിയും (44), കേച്ചേരി തൂവാന്നൂർ കുളങ്ങരയിൽ സനോജും (37) മദ്യം ലഭിക്കാത്തതിനെ തുടർന്ന് തൂങ്ങിമരിച്ചിരുന്നു.

അതേസമയം, മദ്യം ലഭിക്കാത്തത് കോവിഡിനേക്കാൾ വലിയ ആരോഗ്യപ്രശ്നമാകുമോയെന്ന ആശങ്കയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മദ്യശാലകൾ അടച്ചത് പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമോയെന്ന് ആശങ്കയുള്ളതായി അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ അവലോകന യോഗത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടെന്നും ചികിത്സതേടി ആൾക്കാർ ആശുപത്രിയിൽ എത്തുന്നതായും മന്ത്രി മറഞ്ഞു. ഇതിനകം നാല് പേരെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. സ്ഥിരം മദ്യപാനികളായ ആൾക്കാർക്ക് മദ്യം കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പുതിയ സാമൂഹ്യപ്രശ്നത്തിലേക്ക് നയിക്കുമോയെന്ന ആശങ്ക ആരോഗ്യ പ്രവർത്തകർ പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു.

ഏതാനും പേരെ ഡീ അഡിക്ഷൻ സെന്ററുകളിലേക്ക് മാറ്റി. വളരെ ഗൗരവമേറിയ പ്രശ്‌നമാണ് ഇതെന്നാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം ലോക്ക് ഡൗൺ കഴിയുന്നതുവരെ ബെവ്‌കോ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചിരുന്നു. ലോക്ക്ഡൗൺ അവസാനിക്കുന്നതു വരെ നിലവിലെ സ്ഥിതി തുടരും. മദ്യം ഓൺലൈനിൽ നൽകുന്ന കാര്യം സർക്കാർ തീരുമാനിച്ചിട്ടില്ല. മദ്യ ഉപഭോഗം കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ടി പി രാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP