Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മദ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് നിർമ്മാണ തൊഴിലാളിയായ യുവാവ്; മദ്യാസക്തി മൂലം തൃശൂരിലെ മൂന്നാമത്തെ ആത്മഹത്യ കേസെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: മദ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശ്ശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു. നിർമ്മാണ തൊഴിലാളിയായ യുവാവാണ് ആത്മഹത്യ ചെയ്തത്. തൃശ്ശൂർ വെങ്ങിണിശേരി സ്വദേശി ഷൈബു(47) ആണ് മരിച്ചത്. ആറാട്ടുകടവ് ബണ്ട് ചാലിൽ ഇദ്ദേഹത്തെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മദ്യാസക്തി മൂലം തൃശ്ശൂരിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യം കിട്ടാതിരുന്ന ഷൈബു രണ്ടു ദിവസമായി മാനസിക സമ്മർദം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് പോയ ഷൈബു പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.ഇതേ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഷൈബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP