Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നുണ്ടെങ്കിൽ പരിപൂർണ ഉത്തരവാദിത്വം ഉടമ എന്ന നിലയ്ക്ക് ഏറ്റെടുക്കുമെന്ന് തെച്ചിക്കോട്ട്കാവ് ദേവസ്വം ബോർഡ്; സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ സംവിധാനങ്ങളും ഒരുക്കിക്കൊടുക്കാനും തയ്യാറെന്ന് ആന ഉടമസ്ഥ സംഘം; അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ വേണമെന്നും നിർദ്ദേശം

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നുണ്ടെങ്കിൽ പരിപൂർണ ഉത്തരവാദിത്വം ഉടമ എന്ന നിലയ്ക്ക് ഏറ്റെടുക്കുമെന്ന് തെച്ചിക്കോട്ട്കാവ് ദേവസ്വം ബോർഡ്; സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ സംവിധാനങ്ങളും ഒരുക്കിക്കൊടുക്കാനും തയ്യാറെന്ന് ആന ഉടമസ്ഥ സംഘം; അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ വേണമെന്നും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നുണ്ടെങ്കിൽ പൂർണ ഉത്തരവാദിത്വം ഉടമ എന്ന നിലയിൽ ഏറ്റെടുക്കാമെന്ന് തെച്ചിക്കോട്ട്കാവ് ദേവസ്വം ബോർഡ്. നെയ്തലക്കാവിലമ്മ തെക്കേ ഗേപുരനട തുറക്കുന്ന ചടങ്ങിന് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ടാണ് തെച്ചിക്കോട്ട്കാവ് ദേവസ്വത്തിന്റെ അറിയിപ്പ്. ഇതിനായി സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ സംവിധാനങ്ങളും ആന ഉടമസ്ഥ സംഘം ഒരുക്കിക്കൊടുക്കാമെന്നും ധാരണയായിട്ടുണ്ട്. തൃശ്ശൂർ പൂരത്തിന്റെ വിളമ്പരത്തിന് മാത്രം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ സി.പി സുധാകര പ്രസാദ് തൃശ്ശൂർ കലക്ടർ ടി.വി അനുപമയ്ക്ക് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.

ജനങ്ങളെ അകലെ മാത്രമേ നിർത്താവൂ എന്നും അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്നും പ്രത്യേക നിർദ്ദേശമുണ്ട്. ഒരു കാരണവസാലും ആനയ്ക്ക് പ്രകോപനം ഉണ്ടാകാതെ നോക്കണമെന്നും എന്തെങ്കിലും അനിഷ്ടം ഉണ്ടായാൽ ഉത്തരവാദിത്വം ആന ഉടമയ്ക്കായിരിക്കുമെന്നും എന്ന കാര്യം ഉടമയിൽ നിന്നും എഴുതി വാങ്ങിക്കണമെന്നും അഡ്വ. ജനറൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ആനയ്ക്ക് ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പു വരുത്താനും നിർദ്ദേശമുണ്ട്.

നാട്ടാനപരിപാലനച്ചട്ടം പാലിക്കണമെന്നും എജി വ്യക്തമാക്കി. തീരുമാനം ഇന്ന് രാത്രി 7ന് കലക്ടർ ടി.വി.അനുപമ അധ്യക്ഷയായിട്ടുള്ള പൂരം നിരീക്ഷണ സമിതിയുടെ യോഗത്തിലുണ്ടാകും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ നിയമോപദേശം തേടാൻ മന്ത്രിമാരും ആന ഉടമകളും തമ്മിലുള്ള ചർച്ചയിലാണു ധാരണയായത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കലക്ടർ അധ്യക്ഷയായ ജില്ലാതല നിരീക്ഷക സമിതിക്കു തീരുമാനമെടുക്കാൻ കഴിയുമോയെന്ന കാര്യത്തിലാണു നിയമോപദേശം തേടിയത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തലേന്ന് എഴുന്നള്ളിക്കാൻ അനുവദിക്കണമെന്ന ഹർജിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തിരുന്നു. കോടതിയല്ല, പകരം വിദഗ്ധ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നാണ് ഹൈക്കോടതി നിലപാട്. ഹൈക്കോടതിക്ക് വിദഗ്ധ അഭിപ്രായം നൽകാനുള്ള സംവിധാനം ഇല്ല എന്നു ചൂണ്ടിക്കാണിച്ചാണ് കോടതി തീരുമാനം അറിയിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിൽ പ്രതിഷേധിച്ച് തൃശൂർ പൂരത്തിന് ആനകളെ നൽകില്ലെന്ന നിലപാടിലാണ് ആന ഉടമകൾ.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇടപെടേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. തൃശൂർ പൂരത്തിന്റെ ഭാഗമായ തെക്കോട്ടിറക്കത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നെയ്തലക്കാവ് ദേവസ്വം ഹൈക്കോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP