Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാഞ്ഞിരപ്പള്ളിയിൽ വ്യാപാരിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ച; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ രണ്ടംഗ സംഘം; 32,000 രൂപയുമായി കടന്ന കവർച്ചക്കാർക്കായി അേന്വഷണം

കാഞ്ഞിരപ്പള്ളിയിൽ വ്യാപാരിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ച; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ രണ്ടംഗ സംഘം; 32,000 രൂപയുമായി കടന്ന കവർച്ചക്കാർക്കായി അേന്വഷണം

കാഞ്ഞിരപ്പള്ളി: ബൈക്കിലെത്തിയ രണ്ടംഗ സംഘം വ്യാപാരിയുടെ മുഖത്തേയ്ക്കു മുളക്പൊടി വിതറി കവർച്ച നടത്തി. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ഉള്ള കടയിലാണ് രണ്ടുപേരാണ് വ്യാപാരിയുടെ മുഖത്തേയ്ക്കു മുളക്പൊടി വിതറിയ ശേഷം പണവുമായി കടന്നത്.

കുന്നും ഭാഗത്തു കട നടത്തുന്ന ബ്രൈറ്റ് ഏജൻസീസ് ഉടമ ബിനോ ടോണിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനോ കടയിൽ ഇരിക്കുമ്പോൾ രാവിലെ ഒൻപതേ മുക്കാലോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കടയിലേക്ക് എത്തി. കടയുടെ ഉള്ളിൽ കടന്നതിന് പിന്നാലെ ബിനോയുടെ മുഖത്തേയ്ക്കു മുളകുപൊടി വിതറിയശേഷം ആക്രമിക്കുകയും, കടയിൽ ഉണ്ടായിരുന്ന മുപ്പത്തിരണ്ടായിരം രൂപ അപഹരിക്കുകയും ചെയ്തു. അപ്പോൾ കടയിൽ മറ്റാരും ഉണ്ടായിരുന്നില്ല.

ആക്രമണത്തിൽ ബോധരഹിതനായ ബിനോയെ പിന്നീട് കടയിൽ എത്തിയവർ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ബിനോയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ സംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്തുള്ള സി സി ടിവിയിൽ മോഷ്ടാക്കളുടെ ചിത്രം കിട്ടിയിട്ടുണ്ടോയെന്നു പരിശോധന തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP