Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദമ്പതികളെ തലയ്ക്കടിച്ച് വീഴ്‌ത്തി കെട്ടിയിട്ട് കവർച്ച നടത്തിയത് രണ്ടംഗ സംഘം; വ്യദ്ധ ദമ്പതികൾ താമസിക്കുന്നത് റബ്ബർതോട്ടത്തിന് നടുവിലുള്ള ഒറ്റപ്പെട്ട വീട്ടിൽ; ഇരുവരും അവശരായതിനാൽ കൃത്യമായ മൊഴിയെടുക്കൽ  പൂർത്തിയായിട്ടില്ലന്ന് പൊലീസ്

ദമ്പതികളെ തലയ്ക്കടിച്ച് വീഴ്‌ത്തി കെട്ടിയിട്ട് കവർച്ച നടത്തിയത് രണ്ടംഗ സംഘം; വ്യദ്ധ ദമ്പതികൾ താമസിക്കുന്നത് റബ്ബർതോട്ടത്തിന് നടുവിലുള്ള ഒറ്റപ്പെട്ട വീട്ടിൽ; ഇരുവരും അവശരായതിനാൽ കൃത്യമായ മൊഴിയെടുക്കൽ  പൂർത്തിയായിട്ടില്ലന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കോതമംഗലം; അയിരൂർപാടത്ത് ഇന്നലെ രാത്രി ദമ്പതികളെ തലയ്ക്കടിച്ച് കെട്ടിയിട്ട് കവർച്ച നടത്തി. പരിക്കേറ്റ അയിരൂർപ്പാടം അറയ്ക്കൽ യാക്കോബ്(70) ഭാര്യ ഏല്യാമ്മ (65 ) എന്നിവരെ ഇന്ന് പുലർച്ചെ കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

വീടിന്റെ പിൻവശത്തു നിന്നും എന്തോ ശബ്ദം കേട്ടാണ് രാത്രി താൻ ഉണർന്നത്. ലൈറ്റിട്ട് അടുക്കള ഭാഗത്തെത്തിയപ്പോൾ മുഖം മൂടി ധരിച്ച് രണ്ട് പേർ നിൽക്കുന്നതാണ് കണ്ടെത്. തുടർന്ന് ഇവരിലൊരാൾ മാല പൊട്ടിച്ചെടുത്ത ശേഷം തലയ്ക്കടിച്ച് വീഴ്‌ത്തുകയുമെന്നാണ് ഏല്യാമ്മയുടെ മൊഴി. അടിയേറ്റ ആഘാതത്തിൽ നിലത്തുവീണ തന്റെ കാലുകൾ കയർ കൊണ്ട് കൂട്ടിക്കെട്ടിയെന്നും ബഹളം കേട്ടെത്തിയ ഭർത്താവ് യാക്കോബിനെയും കവർച്ചക്കാർ തലയ്ക്കടിച്ചുവീഴ്‌ത്തി നിലത്തുകൂടി വലിച്ചിഴച്ച് മുറിയിലെത്തിച്ച് പൂട്ടിയിട്ടു എന്നും ഏല്യാമ്മ പറഞ്ഞു.

ഇന്ന് പുലർച്ചെ ബോധം വീണപ്പോൾ എല്യമ്മയാണ് കള്ളന്മാർ പൂട്ടിയിട്ട ഭർത്താവിനെ തുറന്നുവിട്ടത്. തുടർന്ന് അദ്ദേഹം സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളെ വിവരമറിക്കുകയും അവരെത്തി ദമ്പതികളെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നെന്നാണ് വിവരം.

ഇരുവരും അവശരായതിനാൽ കൃത്യമായ മൊഴിയെടുക്കൽ ഇനിയും പൂർത്തിയായിട്ടില്ലന്ന് പൊലീസ് അറിയിച്ചു.വീട്ടിൽ നിന്നും എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് ഇരുവരും പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്. മകൻ കാനഡയിലാണ്. മകളെ വിവാഹം കഴിപ്പിച്ചയച്ചിരുന്നു ഇരവും താമസിച്ചിരുന്നത് ഒറ്റയ്ക്കാണ്. റബ്ബർതോട്ടത്തിന് നടുവിലുള്ള വീട്ടിൽ വൃദ്ധ ദമ്പതികൾ മാത്രമായിരുന്നു താമസം.250 മീറ്ററോളം മാറിയാണ് ബന്ധുക്കൾ താമസിക്കുന്നത്.

തെളിവെടുപ്പും വിവരശേഖരണവും ആരംഭിച്ചിട്ടുണ്ടെന്നും ഇത് പൂർത്തിയയാലെ വീട്ടിൽ നിന്നും വിലപിടിപ്പുള്ള എന്തൊക്കെ സാധനങ്ങൾ നഷ്പ്പെട്ടിട്ടുണ്ടെന്ന് എന്ന് വ്യക്തമാവു എന്നും പൊലീസ് അറിയിച്ചു. വൃദ്ധദമ്പതികളുടെ മെഡിക്കൽ പരിശോധനകൾ പൂർത്തിയായിട്ടില്ല.തലയ്ക്ക് പരിക്കേറ്റിട്ടുള്ളതിനാൽ ഇരുവരെയും സ്‌കാനിംഗിന് വിധേയമാക്കണമെന്നും ഇതിന് ശേഷമേ ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയാൻ സാധിക്കു എന്നുമാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP