Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുപ്പർ മാന്റെ വേഷം..പണി മാലമോഷണം; യമഹയിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സൂപ്പർമാൻ സിറാജും കൂട്ടാളികളും പെരുമ്പാവൂരിൽ പിടിയിൽ

സുപ്പർ മാന്റെ വേഷം..പണി മാലമോഷണം; യമഹയിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സൂപ്പർമാൻ സിറാജും കൂട്ടാളികളും പെരുമ്പാവൂരിൽ പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ബൈക്കിൽ സഞ്ചരിച്ച് സ്ത്രീയുടെ മാല കവർന്ന രണ്ട് പേരെ പൊലീസ് അറസ്റ്റുചെയ്തു. നെല്ലിക്കുഴി പുത്തൻപുര സൂപ്പർമാൻ സിറാജ് എന്ന സിറാജ് (20), ആലുവ കുണ്ടമല മുഹമ്മദ് ഷബീർ (21) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ കേസുമായി ബന്ധപ്പെട്ട മൂന്നുപേർകൂടി പിടിയിലായിട്ടുണ്ട്.

്ഇവരെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്.കഴിഞ്ഞ വെള്ളിയാഴ്ച ഒക്കൽ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ രണ്ട് പവൻ വരുന്ന മാല ഇവർ പൊട്ടിച്ചെടുക്കുകയായിരുന്നു. സൂപ്പർമാന്റെ ചിഹ്നം പതിച്ച ടീഷർട്ടും ധരിച്ച് യമഹ ബൈക്കിലാണ് ഇവർ മോഷണത്തിന് ഇറങ്ങിയത്. മാല പൊട്ടിച്ചെടുത്ത ശേഷം ഹെഡ് ലൈറ്റ് ഇട്ട് വേഗത്തിൽ ബൈക്കോടിച്ച പോകുകയായിരുന്നു. സി.സി.ടിവിയിൽ പതിഞ്ഞ ചിത്രങ്ങൾ പരിശോധിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. സൂപ്പർമാൻ ചിഹ്നമുള്ള ടീഷർട്ട് ധരിച്ചവരെ കേന്ദ്രീകരിച്ച് സിഐ ബൈജു കെ. പൗലോസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP