Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടര വർഷത്തിനിടയിൽ നാൽപതോളം കവർച്ചകൾ; കൈക്കലാക്കിയത് 15 കോടി രൂപയും 30 കിലോ സ്വർണവും; പൊലീസ് വേഷത്തിലെത്തി ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ചു കവർച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ; പിടിയിലായത് തൃശൂർ സ്വദേശി വിപിൻ; കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് സൂചന

രണ്ടര വർഷത്തിനിടയിൽ നാൽപതോളം കവർച്ചകൾ; കൈക്കലാക്കിയത് 15 കോടി രൂപയും 30 കിലോ സ്വർണവും; പൊലീസ് വേഷത്തിലെത്തി ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ചു കവർച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ; പിടിയിലായത് തൃശൂർ സ്വദേശി വിപിൻ; കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: പൊലീസ് വേഷത്തിലെത്തി ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ചു കവർച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. നേരത്തെ അറസ്റ്റിലായ നാലു പേരടങ്ങിയ സംഘത്തിന്റെ തലവനും സൂത്രധാരനുമായ തൃശൂർ അരിമ്പൂർ വെളുത്തൂർ കാഞ്ഞിരത്തിങ്കൽ വിപിനിനെയാണ് (പട്ടാളം വിപിൻ23) വിദേശത്തേക്കു മുങ്ങാനുള്ള നീക്കത്തിനിടെ തൃശൂരിൽ നിന്നു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ടു നാലു പേരെ കഴിഞ്ഞയാഴ്ച വാളയാർ പൊലീസും ജില്ലാ ക്രൈം സ്‌ക്വാഡും ചേർന്നു പിടികൂടിയിരുന്നു.

ഇവർ പിടിയിലായതറിഞ്ഞ് ഒളിവിൽ പോയ വിപിൻ പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചുവരികയായിരുന്നു. ഇതിനിടെ വിദേശത്തേക്കു കടക്കാനുള്ള ഒരുക്കത്തിനിടെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പ്രതി ഇന്നലെ വലയിലായത്. ദേശീയപാതകളിലും ട്രെയിനുകളിലും കുഴൽപ്പണക്കടത്തു സംഘങ്ങളെയും സ്വർണവ്യാപാരികളെയുമാണു ഈ സംഘം കവർച്ചയ്ക്ക് ഇരയാക്കിരുന്നത്. പൊലീസ് ചമഞ്ഞെത്തി ഇവരെ തെറ്റിദ്ധരിപ്പിച്ചു കസ്റ്റഡിയിലെടുക്കുകയും പിന്നീടു മർദിച്ച് അവശനാക്കി കവർച്ചയ്ക്കു ശേഷം വഴിയിൽ ഉപേക്ഷിക്കുന്നതുമാണു പതിവ്.

നേരത്തെ അറസ്റ്റിലായ സുജീഷ്, സുലൈമാൻ, ബിജു, സുരേന്ദ്രൻ എന്നിവർ റിമാൻഡിലാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.സംസ്ഥാനത്തിനകത്തും പുറത്തുമായി രണ്ടര വർഷത്തിനിടെ ചെറുതും വലുതുമായ നാൽപതോളം കവർച്ചകളാണു കൊള്ള സംഘം നടത്തിയതെന്നും ഇതിനുള്ള തെളിവുകൾ പൊലീസിനു ലഭിച്ചെന്നും അന്വേഷണ സംഘം പറഞ്ഞു. വിവിധ സംഭവങ്ങളിലായി 15 കോടിയോളം രൂപയും മുപ്പതു കിലോയിലേറെ സ്വർണവുമാണ് ഇവർ കവർന്നത്.

കുഴൽപ്പണക്കടത്തു സംഘങ്ങളിൽ നിന്നും വ്യാപാരികളിൽ നിന്നും പരാതി ലഭിക്കാതിരുന്നതാണു കവർച്ച പുറത്തറിയാതെ പോയതിനു കാരണം. കഴിഞ്ഞ ഓഗസ്റ്റ് 29നു ചെന്നൈയിലേക്കു പോവുകയായിരുന്ന കല്ലട ബസ്സിനെ വാളയാർ അതിർത്തിയിൽ 2 കാറുകളിലെത്തിയ 7 അംഗ സംഘം തടഞ്ഞു നിർത്തിയിരുന്നു. പൊലീസെന്നു തെറ്റിദ്ധരിപ്പിച്ചു ബസ് യാത്രികനായ സ്വർണ വ്യാപാരി തൃശൂർ വടക്കാഞ്ചേരി ജോൺസന്റെ കയ്യിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണം കവർന്നിരുന്നു.

ഈ കേസിൽ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റയുടെ നിർദേശത്തെത്തുടർന്നാണു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഡിവൈഎസ്‌പിമാരായ ജി.ഡി.വിജയകുമാർ, എം.ഷംസുദ്ദീൻ, വാളയാർ എസ്‌ഐ എസ്.അൻഷാദ്, സ്‌പെഷൽ ബ്രാഞ്ച് എഎസ്‌ഐ പി.മധുസൂദനൻ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ എസ്.ജലീൽ, വി.ജയകുമാർ, സി.എസ്.സാജിദ്, ആർ.കിഷോർ, കെ. അഹമ്മദ് കബീർ, ആർ.വിനീഷ്, എസ്.എൻ.ഷനോസ്, ആർ.രാജീദ്, എസ്.ഷമീർ, വാളയാർ സ്റ്റേഷനിലെ എസ്സിപിഒ എസ്.ഷാജഹാൻ, സുരേഷ് ബാബു, സിപിഒമാരായ വിനോദ്, അഫ്‌സൽ, ശ്രീജിത്ത്, രമേശ്, സൈബർസെൽ ഉദ്യോഗസ്ഥൻ ഗോവിന്ദനുണ്ണി എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിക്കുന്നത്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണു ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP