Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലമ്പൂരിൽ ആറംഗ സംഘ മോഷ്ടാക്കൾ പിടിയിൽ; മോഷ്ടിക്കുന്നത് റബ്ബർ ഷീറ്റും ഒട്ടുപാലും, അടയ്ക്കയും ഉൾപ്പടെയുള്ളവ; പ്രതിൾക്കെതിരെ 15ലധികം കേസെന്ന് പൊലീസ്

നിലമ്പൂരിൽ ആറംഗ സംഘ മോഷ്ടാക്കൾ പിടിയിൽ; മോഷ്ടിക്കുന്നത് റബ്ബർ ഷീറ്റും ഒട്ടുപാലും, അടയ്ക്കയും ഉൾപ്പടെയുള്ളവ; പ്രതിൾക്കെതിരെ 15ലധികം കേസെന്ന് പൊലീസ്

നിലമ്പൂർ: നിലമ്പൂർ പോത്തുകല്ലിൽ ആറംഗ മോഷണ സംഘം പിടിയിൽ. മലഞ്ചരക്ക് സാധനങ്ങളായ റബ്ബർഷീറ്റ്, ഒട്ടുപാൽ, അടക്ക തുടങ്ങിയവ മോഷ്ടിക്കുന്ന സംഘമാണ് ഇന്നലെ പിടിയിലായത്. എടവണ്ണ സ്വദേശിയായ വിഷ്ണുദേവൻ, അകമ്പാടം സ്വദേശി വിഷ്ണു എന്ന അപ്പു, പുള്ളിപ്പാടം സ്വദേശി ശങ്കർ, എരഞ്ഞിമങ്ങാട് സ്വദേശി സെബിൻ, സിബി വർഗ്ഗീസ്, വിനൂപ് തമ്പി, സിബി തുടങ്ങിയവരാണ് പോത്തുകല്ല് പൊലീസിന്റെ പിടിയിലായത്.

പോത്തുകല്ല്, നിലമ്പൂർ, പൂക്കോട്ടുംപാടം, എടവണ്ണ, എടക്കര, അരീക്കോട് പൊലീസ് സ്റ്റേഷനുകളിലായ പ്രതികൾക്കെതിരെ 15ലധികം കേസുകളുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. റബ്ബർ കൃഷി വ്യാപകമായ പ്രദേശങ്ങളിൽ ആൾതാമസമില്ലാത്ത വീടുകളിലെ പുകപ്പുരകൾ പൊളിച്ച് റബർഷീറ്റും ഒട്ടുപാലും മോഷ്ടിക്കലായിരുന്നു ഇവരുടെ രീതി.

വിവിധയിടങ്ങളിൽ നിന്ന് അടയ്ക്കയും മോഷ്ടിച്ചിരുന്നു. കവരുന്ന സാധനങ്ങൾ കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കത്തെ മലഞ്ചരക്ക് വ്യാപാരികൾക്കായിരുന്ന വിൽപന നടത്തിയിരുന്നത്. തോട്ടുമുക്കത്തെ മലഞ്ചരക്ക് കടയിൽ നിന്ന് ഇവർ വിൽപന നടത്തിയ 3000 കിലോ റബ്ബർ ഷീറ്റും, 700 കിലോ അടക്കയും, 150 കിലോ ഒട്ടുപാലും കണ്ടെടുത്തു. പ്രതികൾ മോഷ്ടിക്കുന്ന സാധനങ്ങൾ തോട്ടുമുക്കത്തെ കടയിലെത്തിച്ചിരുന്ന ഇടിവണ്ണ സ്വദേശിയായ അജിയുടെ വാഹനങ്ങളും പൊലീസ് കണ്ടെടുത്തു.

പോത്തുകല്ല് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുട്ടിയേലിൽ നിന്ന് ജുലൈ മാസത്തിൽ പുകപുരയുടെ പൂട്ടു തകർത്ത് 275 റബർ ഷീറ്റും, ഒക്ടോബർ മാസത്തിൽ മതിൽ മൂലയിലുള്ള നാലകത്ത് അബ്ദുൾ റഹിമാന്റെ വീട്ടിലുള്ള പുകപ്പുരയിൽ നിന്ന് 300 റബർ ഷീറ്റും മോഷണം പോയ കേസിലാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. ഇതിനുപുറമെ നിലമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിക്കുന്ന്,അകംമ്പാടം,ഇടിവണ്ണ ഭാഗങ്ങളിൽ പതിമൂന്നോളം മോഷണവും ഇവർ നടത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് നിലമ്പൂർ കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP