Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ലക്ഷം രൂപയുടെ 'തൊണ്ടിമുതലിന്' കൗമാരക്കാരിയായ കാമുകി 'ദൃക്‌സാക്ഷി' ! പ്രവാസിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച വിലപിടിപ്പുള്ള ഉപകരണങ്ങൾ കണ്ടെടുത്തത് പ്രതിയുടെ കാമുകിയുടെ വീട്ടിൽ നിന്ന് ; കണ്ടെടുത്തവയിൽ ഫ്രിഡ്ജും ടിവിയും വാഷിങ് മെഷീനും മുതൽ വാഹനത്തിലുപയോഗിക്കുന്ന ബാറ്ററികൾ വരെ; സംഭവത്തിൽ മൂന്നു പേർ റിമാൻഡിൽ

ഒരു ലക്ഷം രൂപയുടെ 'തൊണ്ടിമുതലിന്' കൗമാരക്കാരിയായ കാമുകി 'ദൃക്‌സാക്ഷി' ! പ്രവാസിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച വിലപിടിപ്പുള്ള ഉപകരണങ്ങൾ കണ്ടെടുത്തത് പ്രതിയുടെ കാമുകിയുടെ വീട്ടിൽ നിന്ന് ; കണ്ടെടുത്തവയിൽ ഫ്രിഡ്ജും ടിവിയും വാഷിങ് മെഷീനും മുതൽ വാഹനത്തിലുപയോഗിക്കുന്ന ബാറ്ററികൾ വരെ; സംഭവത്തിൽ മൂന്നു പേർ റിമാൻഡിൽ

മറുനാടൻ ഡെസ്‌ക്‌

കൂത്താട്ടുകുളം: ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന തൊണ്ടിമുതൽ കണ്ടെടുത്തത് പ്രതിയുടെ കൗമാരക്കാരിയായ കാമുകിയുടെ വീട്ടിൽ നിന്ന്. കൂത്താട്ടുകുളത്താണ് വിചിത്രമായ സംഭവം അരങ്ങേറിയത്. കൂത്താട്ടുകുളം പൊലീസിന്റെ നേതൃത്വത്തിൽ അറസ്റ്റിലായ കവർച്ചാ സംഘത്തിൽ നിന്നുമാണ് കേൾവിക്കാരെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. സംഘത്തിന്റെ തലവനായ രാമപുരം സ്വദേശി ശരത്തിന്റെ (19) പാലായിലുള്ള കാമുകിയുടെ വീട്ടിൽ നിന്നാണ് ഒരു ലക്ഷം രൂപയിലധികം രൂപ വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ കണ്ടെടുത്തത്.

പാലക്കുഴ മൂങ്ങാംകുന്നിലുള്ള പ്രവാസിയുടെ വീട് കുത്തി തുറന്നാണ് മോഷണം നടത്തിയതെന്നാണ് വിവരം. വിലയേറിയ റെഫ്രിജറേറ്ററും എൽഇഡി ഡിസ്‌പ്ലേ ടിവിയും അടക്കമുള്ള ഉപകരണങ്ങളാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.മൂങ്ങാംകുന്നിൽ നിന്ന് ഇവയ്‌ക്കൊപ്പം കവർച്ച ചെയ്ത മൈക്രോവേവ് അവനും വാഷിങ് മെഷീനും മ്യൂസിക് സിസ്റ്റവും നിലവിളക്കും കൂത്താട്ടുകുളത്ത് ആക്രിക്കച്ചവടക്കാരന്റെ വീട്ടിൽനിന്നും കണ്ടെടുത്തു. വിവിധ വാഹനങ്ങളിൽ നിന്ന് മോഷ്ടിച്ച അഞ്ച് വലിയ ബാറ്ററികളും സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.

സംഘം പൊലീസ് പിടിയിലായ ബുധൻ വൈകിട്ട് ഗൃഹോപകരണങ്ങൾ പാലായിലെ കാമുകിയുടെ വീട്ടിൽ നിന്ന് വീണ്ടെടുക്കാൻ പൊലീസ് പുറപ്പെടുമ്പോൾ ജീപ്പിൽ ഒപ്പമുണ്ടായിരുന്ന ശരത് കയ്യിൽ മുറിവേൽപിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. ഇന്നലെ രാവിലെ ഇയാളെയും കൂട്ടിയാണ് ഇവിടെനിന്ന് സാധനങ്ങൾ തിരികെ എത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ സംഘത്തിലെ ശരത് (19), ഫെബിൻ (19), ആദർശ് (18) എന്നിവരെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടു പേരെ ജാമ്യത്തിൽ വിട്ടു.

അതേസമയം, കേസിൽ മോഷണ വസ്തുക്കൾ വീട്ടിൽ സൂക്ഷിച്ച ആക്രികച്ചവടക്കാരനെ കേസിൽനിന്ന് ഒഴിവാക്കാൻ നീക്കമെന്ന് ആക്ഷേപമുയർന്നു. വാഹനങ്ങളും ബാറ്ററികളും മോഷ്ടിക്കപ്പെട്ട കേസുകളിൽ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നേരത്തെ പലതവണ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. ഓപ്പറേഷൻ കുബേര റെയ്ഡിന്റെ ഭാഗമായി വീട്ടിൽനിന്ന് ലക്ഷക്കണക്കിന് രൂപയും ചെക്ക് ലീഫുകളും പിടിച്ചെടുത്ത കേസിൽ ഇയാൾ ഏതാനും വർഷം മുൻപ് അറസ്റ്റിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP