Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തലശേരിയിൽ ആദായ നികുതി ഉദ്യാഗസ്ഥർ ചമഞ്ഞ് നടത്തിയ തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം പെൺകുട്ടിയെന്ന് വിവരം; റെയ്ഡിന്റെ പേരിൽ മത്സ്യമൊത്ത വ്യാപാരിയുടെ കൈയിൽ നിന്ന് കവർന്നത് 26000രൂപ; വ്യാപാരിക്കു നൽകിയ ഇൻകം ടാക്‌സ് ഫോം വ്യാജമാണെന്നും കണ്ടെത്തി; സംഘം രക്ഷപ്പെടാൻ ഉപയോഗിച്ച ഗ്രേ കളർ ഇന്നോവ കാറിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു

തലശേരിയിൽ ആദായ നികുതി ഉദ്യാഗസ്ഥർ ചമഞ്ഞ് നടത്തിയ തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം പെൺകുട്ടിയെന്ന് വിവരം; റെയ്ഡിന്റെ പേരിൽ മത്സ്യമൊത്ത വ്യാപാരിയുടെ കൈയിൽ നിന്ന് കവർന്നത് 26000രൂപ; വ്യാപാരിക്കു നൽകിയ ഇൻകം ടാക്‌സ് ഫോം വ്യാജമാണെന്നും കണ്ടെത്തി; സംഘം രക്ഷപ്പെടാൻ ഉപയോഗിച്ച ഗ്രേ കളർ ഇന്നോവ കാറിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു

തലശേരി: മത്സ്യമൊത്ത വ്യാപാരിയുടെ വീട്ടിൽ ആദായ നികുതി ഉദ്യാഗസ്ഥർ ചമഞ്ഞ് തട്ടിപ്പിനെത്തിയ സംഘത്തിന്റെ ബുദ്ധികേന്ദ്രം 'പെൺകുട്ടി'യാണെന്ന് അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു.തട്ടിപ്പ് നടന്ന സമയത്ത് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണു സംഘത്തിനു പിന്നിൽ പെൺകുട്ടിയുള്ളതായി കണ്ടെത്തിയിട്ടുള്ളത്.

വ്യാഴാഴ്ച പുലർച്ചെ 3.30-നാണ് പൊലീസ് വേഷത്തിലുള്ള ഒരാൾ ഉൾപ്പെടെ അഞ്ചുപേർ തലശേരി നഗരത്തിലെ പ്രമുഖ മത്സ്യമൊത്ത വിതരണ ഗ്രൂപ്പായ പിപിഎമ്മിന്റെ ഉടമ പി.പി.എം. മജീദിന്റെ വീട്ടിൽ എത്തിയത്. മജീദിനെ വ്യക്തമായി അറിയുന്ന സംഘമാണ് ഈ ഓപ്പറേഷനു പിന്നിലെന്നും സംശയിക്കുന്നുണ്ട്. മത്സ്യ വില്പനയുമായി ബന്ധപ്പെട്ട് വൻതുക മജീദിന്റെ വീട്ടിലുണ്ടാകുമെന്ന ധാരണയെ തുടർന്നാണ് ഇവർ എത്തിയതെന്നു കരുതുന്നു. മുൻകൂട്ടി പ്ലാൻ ചെയ്ത് നടപ്പാക്കിയ ഓപ്പറേഷനാണെന്നാണ് പൊലീസ് കരുതുന്നത്. ഇതിന്റെ എല്ലാ ലക്ഷണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ സാന്നിധ്യവും വീടിന്റെ പരിസരത്തെ സാഹചര്യവും അനുകൂലമല്ലാത്തതിനാലാണു സംഘം ശ്രമം ഉപേക്ഷിച്ചു മടങ്ങിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റെയ്ഡിന്റെ പേരിൽ വീടിനുള്ളിൽ കടന്ന അഞ്ചംഗ സംഘം 26,000 രൂപ കവർന്നതായി വ്യാപാരി നൽകിയ പരാതിയിൽ പറയുന്നു.

ഇവരിൽ ഒരാൾ തമിഴ് കലർന്ന മലയാളമാണു സംസാരിച്ചിരുന്നത്. മറ്റു നാലുപേർ തെക്കൻ കേരളത്തിലെ മലയാളമാണ് സംസാരിച്ചിരുന്നതെന്നും മജീദ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സിഐ എംപി ആസാദ്, എസ്‌ഐ എം. അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

തട്ടിപ്പ് സംഘം എത്തിയ ഗ്രേ കളർ ഇന്നോവ കാർ സെയ്ദാർപള്ളി വഴി കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു. ഇതിനിടയിൽ ആദായവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വെള്ളിയാഴ്ച തലശേരിയിലെത്തി പൊലീസുമായി ചർച്ച നടത്തി. തങ്ങളല്ല റെയ്ഡ് നടത്തിയതെന്ന് ആദായവകുപ്പ് ഉദ്യോഗസ്ഥർ പൊലീസിനെ അറിയിച്ചു. തട്ടിപ്പ് സംഘം തിരിച്ചുപോയപ്പോൾ വ്യാപാരിക്കു നൽകിയ ഇൻകം ടാക്‌സ് ഫോം വ്യാജമാണെന്നും കണ്ടെത്തി. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ആദായനികുതി വകുപ്പിന്റേതെന്ന വ്യാജേന സംഘം ഉപയോഗിച്ച വ്യാജ രേഖകളിലെ കൈയക്ഷരം പെൺകുട്ടിയുടെതാണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP