Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധികമായാൽ പ്രാർത്ഥനയും... മുട്ടിപ്പായി പ്രാർത്ഥന നടത്തി ഭണ്ഡാരം കവർന്നയാൾ പിടിയിൽ; മോഷണത്തിന് ഉപയോഗിച്ചത് ച്യൂയിംഗവും കാന്തവും

അധികമായാൽ പ്രാർത്ഥനയും... മുട്ടിപ്പായി പ്രാർത്ഥന നടത്തി ഭണ്ഡാരം കവർന്നയാൾ പിടിയിൽ; മോഷണത്തിന് ഉപയോഗിച്ചത് ച്യൂയിംഗവും കാന്തവും

മൂവാറ്റുപുഴ: മുട്ടിപ്പായി പ്രാർത്ഥനയ്‌ക്കെന്ന പേരിൽ ഭണ്ഡാരത്തിനടുത്തുചെന്ന് പണം കവർന്നയാളെ നാട്ടുകാർ കൈയോടെ പിടികൂടി. കടാതി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് യാക്കോബായ പള്ളിയിലെ ഭണ്ഡാരപ്പെട്ടിയിൽനിന്ന് പണം കവർന്ന വളയൻചിറങ്ങര കാഞ്ഞിരത്തുമ്മൂട്ടിൽ സ്വദേശി സാജു(56)വാണ് പിടിയിലായത്.

പള്ളിയിലെത്തിയ ഇയാൾ പ്രാർത്ഥനയ്‌ക്കെന്ന വ്യാജേന ഭണ്ഡാരത്തിന്റെ മുന്നിലാണ് നിന്നത്. നന്നായി വസ്ത്രം ധരിച്ചെത്തിയ ഇയാളുടെ മുട്ടിപ്പായുള്ള പ്രാർത്ഥനയിൽ അവിടെയുള്ളവർക്കാർക്കും സംശയവും തോന്നിയില്ല. എന്നാൽ പ്രാർത്ഥനയുടെ സമയം നീണ്ടത് പള്ളിയിലെ ജീവനക്കാരനായ എൽദോ ഓനച്ചനിൽ സംശയം ജനിപ്പിച്ചു.

ഇതിനിടെ ഇയാളുടെ പക്കൽ നിന്ന് കുറെ ചില്ലറത്തുട്ടുകളും നിലത്തുവീണു. ഇതുകണ്ട ജീവനക്കാരൻ പള്ളിയുടെ വാതിൽ പുറത്തുനിന്നു പൂട്ടി സമീപത്തുണ്ടായിരുന്ന നിർമ്മാണത്തൊഴിലാളികളെയും മറ്റും വിളിച്ചുകൂട്ടി. എന്നാൽ ഇതിനിടെ മോഷ്ടാവ് മറ്റൊരു വാതിലിലൂടെ പുറത്ത് ചാടിയിരുന്നു. പക്ഷേ, വിവരമറിഞ്ഞെത്തിയവരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾക്കായില്ല.

ചെറിയ കമ്പിയുടെ ഒരു ഭാഗത്ത് ച്യൂയിംഗവും മറുഭാഗത്ത് കാന്തവും വച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. ച്യൂയിംഗത്തിന്റെ സഹായത്താൽ നോട്ടുകളും കാന്തം കൊണ്ട് നാണയത്തുട്ടുകളുമാണ് ഇയാൾ കൈക്കലാക്കിയിരുന്നത്. എണ്ണൂറോളം രൂപയാണ് 'പ്രാർത്ഥനയിലൂടെ' ഇയാൾ നേടിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP