Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോർട്ട് കൊച്ചിയിൽ ക്ഷേത്രം കുത്തിത്തുറന്ന് മോഷണം; നഷ്ടമായത് ഒന്നരമാസത്തെ ഭണ്ഡാര പണം; കവർച്ച ഇന്ന് പുലർച്ചെയാകാമെന്ന് പൊലീസ്

ഫോർട്ട് കൊച്ചിയിൽ ക്ഷേത്രം കുത്തിത്തുറന്ന് മോഷണം; നഷ്ടമായത് ഒന്നരമാസത്തെ ഭണ്ഡാര പണം; കവർച്ച ഇന്ന് പുലർച്ചെയാകാമെന്ന് പൊലീസ്

മട്ടാഞ്ചേരി: ഫോർട്ടു കൊച്ചിയിൽ ക്ഷേത്രം കുത്തിത്തുറന്ന് മോഷണം. ജനവാസ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന അമരാവതി ശ്രീഹനുമാൻ കോവിലിലാണ് മോഷണം നടന്നത്. രാത്രി 12ന് ശേഷമാണ് കവർച്ച നടന്നിരിക്കുന്നത്. അതുവരെ ക്ഷേത്രത്തിൽ ആളുണ്ടായിരുന്നുവെന്നാണ് ക്ഷേത്രം കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പറയുന്നത്. ക്ഷേത്രം കുത്തിത്തുറന്ന് ഭണ്ഡാരം തകർത്താണ് കവർച്ച നടത്തിയിരിക്കുന്നത്.

പുലർച്ചെ 5.30 ഓടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. വലിയ താഴുകൾ അതിവിദഗ്ധമായി തുറന്നാണ് കവർച്ച ചെയ്തിരിക്കുന്നതെന്ന് വ്യക്തം.ഫോർട്ടു കൊച്ചി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.ഒന്നര മാസത്തെ ഭണ്ഡാരപ്പണമാണ് നഷ്ടമായിരിക്കുന്നത്. വിരലടയാള വിദഗ്ധരുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP