Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വനിതാ ഡോക്ടറെ കെട്ടിയിട്ട് 90 പവനും 50,000 രൂപയും കവർന്നു; സംഭവം ചെങ്ങമനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡോ. ഗ്രേസ് മാത്യുവിന്റെ വീട്ടിൽ; മോഷ്ടാക്കൾ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും കഴിഞ്ഞ ദിവസം ബാങ്കിൽ നിന്നും സ്വർണം പിൻവലിച്ചത് അറിയുന്നവരാകാം മോഷണത്തിന് പിന്നിലെന്നും ഡോക്ടർ

വനിതാ ഡോക്ടറെ കെട്ടിയിട്ട് 90 പവനും 50,000 രൂപയും കവർന്നു; സംഭവം ചെങ്ങമനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡോ. ഗ്രേസ് മാത്യുവിന്റെ വീട്ടിൽ; മോഷ്ടാക്കൾ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും കഴിഞ്ഞ ദിവസം ബാങ്കിൽ നിന്നും സ്വർണം പിൻവലിച്ചത് അറിയുന്നവരാകാം മോഷണത്തിന് പിന്നിലെന്നും ഡോക്ടർ

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശേരി: വനിതാ ഡോക്ടറെ കെട്ടിയിട്ട് 90 പവനും 50,000 രൂപയും കവർന്നു. ചെങ്ങമനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡോ. ഗ്രേസ് മാത്യവിന്റെ വീട്ടിൽ പുലർച്ചെ 2.40നായിരുന്നു സംഭവം. രണ്ടംഗ സംഘം വീട് കുത്തി തുറന്നാണ് മോഷണം നടത്തിയത്. വീടിന്റെ പിൻവശത്തെ വാതിൽ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ ഗ്രേസ് മാത്യു ഉറങ്ങുന്ന മുറിയിലെത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി.

ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചതിനെ തുടർന്ന് മോഷ്ടാക്കൾ തന്നെ കൈയേറ്റം ചെയ്തില്ലെന്ന് ഡോക്ടർ പറയുന്നു. ഡോ. ഗ്രേസ് മാത്യു 15 വർഷമായി ഇവിടെ ഒറ്റയ്ക്കാണ് താമസം.ഡോക്ടറുടെ ഭർത്താവ് ഡോ. മാത്യു അമേരിക്കയിലും ഏക മകൻ ഡോ. അജിത്ത് നേവിയിലുമാണ്. മോഷ്ടാക്കൾ മുഖം മൂടിയും അടിവസ്ത്രവും മാത്രമാണ് ധരിച്ചിരുന്നതെന്നും ഡോക്ടർ പറയുന്നു.

ബാങ്കിലെ ലോക്കറിൽനിന്നും കഴിഞ്ഞ ദിവസമാണ് സ്വർണം പിൻവലിച്ചതെന്നും ഇതറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നുമാണ് സൂചന. റൂറൽ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ. നായർ ഉൾപ്പെടെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP