Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധനകാര്യ സ്ഥാപനത്തിൽ നിന്നും 50 ലക്ഷം രൂപ തട്ടിച്ചതിന് പിന്നിൽ വനിതാ ശാഖാ മാനേജറും ജീവനക്കാരിയും ! പ്രതികളെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ദീർഘനാൾകൊണ്ട് നടപ്പിലാക്കിയ തട്ടിപ്പ്; സ്വർണം പണയം വെച്ച് തിരിച്ചെടുത്തവരുടെ പേരിൽ മുക്കുപണ്ടം പണയപ്പെടുത്തി യുവതികളുടെ തട്ടിപ്പ്

ധനകാര്യ സ്ഥാപനത്തിൽ നിന്നും 50 ലക്ഷം രൂപ തട്ടിച്ചതിന് പിന്നിൽ വനിതാ ശാഖാ മാനേജറും ജീവനക്കാരിയും ! പ്രതികളെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ദീർഘനാൾകൊണ്ട് നടപ്പിലാക്കിയ തട്ടിപ്പ്; സ്വർണം പണയം വെച്ച് തിരിച്ചെടുത്തവരുടെ പേരിൽ മുക്കുപണ്ടം പണയപ്പെടുത്തി യുവതികളുടെ തട്ടിപ്പ്

മറുനാടൻ ഡെസ്‌ക്‌

ആലത്തൂർ: ധനകാര്യ സ്ഥാപനത്തിൽ നിന്നും 50 ലക്ഷം രൂപ മോഷ്ടിച്ച സംഭവത്തിൽ വനിതാ ശാഖാ മാനേജരും ജീവനക്കാരിയും അറസ്റ്റിൽ.  കാവശ്ശേരി കൊങ്ങാളക്കോട് പുലാപ്പൊറ്റയിൽ പ്രവിത (29), കാവശ്ശേരി വക്കീൽപ്പടി കല്ലത്താണി പറമ്പിൽ സൗമ്യ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദീർഘനാൾ കൊണ്ടാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. ആലത്തൂർ ബസ് സ്റ്റാൻഡിന് സമീപത്തെ പൂരം കുറീസ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. ഇവിടെ പ്രവിത മാനേജരും സൗമ്യ ജീവനക്കാരിയുമായിരുന്നു.

ആലത്തൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരെ റിമാൻഡ് ചെയ്തു. ഇവരെ പാലക്കാട് ജില്ലാ സ്‌പെഷ്യൽ ജയിലിലേക്ക് അയച്ചു. 2016 ഒക്ടോബർ 18 മുതൽ 2018 ജൂൺ 29 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. പൂരം കുറീസിന്റെ തൃശ്ശൂരിലെ ഹെഡ്ഡോഫീസിൽനിന്നുള്ള പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തി. ഓഗസ്റ്റ് ഏഴിന് മാനേജർ രാജേഷ് പൊലീസിൽ പരാതി നൽകിയതോടെ ഇവർ ഒളിവിൽപ്പോയി. വെള്ളിയാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സ്വർണം പണയംവെച്ച് തിരിച്ചെടുത്ത വ്യക്തികളുടെ പേരിൽ മുക്കുപണ്ടം പണയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. പണയ വസ്തു തിരിച്ചെടുത്തവർക്ക് ധനകാര്യസ്ഥാപനത്തിൽനിന്ന് വീണ്ടും തിരിച്ചെടുക്കാൻ നോട്ടീസ് കിട്ടിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. പണയം വെച്ചവർ അത് തിരിച്ചെടുക്കുമ്പോൾ പണയസംഖ്യ കൈപ്പറ്റി ഉരുപ്പടി നൽകും. അടുത്ത ദിവസം അതേ തൂക്കത്തിലും മാതൃകയിലുമുള്ള മുക്കുപണ്ടം അതേ കവറിൽ സ്ഥാപനത്തിൽ വെച്ച് പണം എടുത്താണ് തട്ടിപ്പ് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP